Follow KVARTHA on Google news Follow Us!
ad

വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി; മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്

Elderly woman killed in Bengaluru #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളൂറു: (www.kvartha.com 28.02.2022) വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ താമസക്കാരിയും റായ്ച്ചൂര്‍ സ്വദേശിനിയുമായ യമുനമ്മ (70) ആണ് മരിച്ചത്. ബെംഗ്‌ളൂറിലാണ് ദാരുണ സംഭവം. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യമുനമ്മയുടെ മകന്‍ അംബരീഷ് (35) ആണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പതിവായി മദ്യപിക്കുന്ന അംബരീഷ് കഴിഞ്ഞ ദിവസം രാത്രി യമുനമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം മറ്റ് ആവശ്യങ്ങള്‍ക്ക് മാറ്റിവച്ചതാണെന്നും മദ്യം വാങ്ങാന്‍ തരില്ലെന്നും യമുനമ്മ പറഞ്ഞതിനെ തുടര്‍ന്ന് ഏറെനേരം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.

Bengaluru, News, National, Crime, Police, Killed, Arrest, Arrested, Death, Hospital, Mother, Son, Elderly woman killed in Bengaluru

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അംബരീഷ് യമുനമ്മയെ വീടിന് പുറത്തേക്ക് തള്ളിയിട്ടതിന് ശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്‌നലുകളില്‍ ഭിക്ഷാടനം നടത്താനും അംബരീഷ് യമുനമ്മയെ നിര്‍ബന്ധിച്ചിരുന്നു.

റായ്ച്ചൂര്‍ സ്വദേശികളായ ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് ബെംഗ്‌ളൂറിലെത്തിയത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Keywords: Bengaluru, News, National, Crime, Police, Killed, Arrest, Arrested, Death, Hospital, Mother, Son, Elderly woman killed in Bengaluru.

Post a Comment