Follow KVARTHA on Google news Follow Us!
ad

കെയ് വില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി; യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു, എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Chief Minister,Pinarayi vijayan,Facebook Post,Ukraine,Kerala,
തിരുവനന്തപുരം: (www.kvartha.com 28.02.2022) യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തലസ്ഥാനമായ കെയ് വില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

നാട്ടിലേക്ക് വരാന്‍ തയാറെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ അവിടുത്തെ റെയില്‍വേ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിന്‍ സര്‍വീസ് യുക്രൈന്‍ റെയില്‍വേ ആരംഭിക്കുന്നു എന്നാണ് അറിയുന്നത്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും യാത്രയില്‍ വേണ്ട മുന്‍കരുതലുകളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോസ്റ്റിലൂടെ നിര്‍ദേശിച്ചു.

Chief Minister Facebook Post On Ukraine Issues, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Facebook Post, Ukraine, Kerala


പോസ്റ്റിന്റെ പൂര്‍ണരൂപം:

യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കീവില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ അവിടത്തെ റെയില്‍വേ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് യുക്രൈന്‍ റെയില്‍വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. യാത്രയില്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണം.

 

Keywords: Chief Minister Facebook Post On Ukraine Issues, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Facebook Post, Ukraine, Kerala.

Post a Comment