Follow KVARTHA on Google news Follow Us!
ad

ദമ്പതികളെ ആക്രമിച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,hospital,Accused,Dead,Kerala,
തിരുവല്ലം: (www.kvartha.com 28.02.2022) ദമ്പതികളെ ആക്രമിച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. നെല്ലിയോട് ജഡ്ജി കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ചെന്ന കേസിലാണ് നാലു യുവാക്കളെ തിരുവല്ലം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Accused who was taken into police custody in a case of assault on a couple, died of chest pain, Thiruvananthapuram, News, Local News, Hospital, Accused, Dead, Kerala

ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം ജഡ്ജികുന്നിലെത്തിയ ഒരു കുടുംബത്തിനെ ഇവര്‍ തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ഒരു പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണം എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords: Accused who was taken into police custody in a case of assault on a couple, died of chest pain, Thiruvananthapuram, News, Local News, Hospital, Accused, Dead, Kerala.

Post a Comment