Follow KVARTHA on Google news Follow Us!
ad

വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ തേനീച്ച കൂട്ടത്തിന്റെ ആക്രമണം: 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; 18 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Pune,News,injury,Students,hospital,Treatment,National,
പൂനെ: (www.kvartha.com 28.02.2022) വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ തേനീച്ച കൂട്ടത്തിന്റെ ആക്രമണം. സംഭവത്തില്‍ 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇതില്‍ 18 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഞായറാഴ്ച സ്‌കൂള്‍ പിക്നികിനായി ഹദ്സര്‍ കോടയില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം.

30 students attacked by bees during school picnic at Junnar, Pune, News, Injury, Students, Hospital, Treatment, National.

'ജുന്നാറിലെ ഹദ്സര്‍ കോടയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഖേഡിലെ ഡൈനാമിക് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളെ ഞായറാഴ്ച വൈകുന്നേരം 5:13-ഓടെ തേനീച്ചകള്‍ ആക്രമിച്ചതായി പൂനെ ജില്ലാ പരിഷതിന്റെ ചീഫ് എക്സിക്യൂടിവ് ഓഫിസര്‍ (സിഇഒ) ആയുഷ് പ്രസാദ് പറഞ്ഞു.

'മൊത്തം 70 വിദ്യാര്‍ഥികള്‍ അംബ ലെനി സന്ദര്‍ശിച്ചിരുന്നു, ആ 30 വിദ്യാര്‍ഥികള്‍ക്കും കൂടെയുണ്ടായിരുന്ന നാല് പരിചാരകര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ആക്രമിക്കപ്പെട്ട കുട്ടികള്‍ക്ക് ജുന്നാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രാഥമിക വൈദ്യസഹായം നല്‍കി, പിന്നീട് 18 പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി,' എന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 18 വിദ്യാര്‍ഥികളില്‍ ആറ് പേര്‍ക്ക് ഛര്‍ദി, തലകറക്കം, നെഞ്ചുവേദന, വയറുവേദന, നീര്‍വീക്കം, ചുണങ്ങ്, തൊണ്ടവേദന, ഹൈപോ ടെന്‍ഷന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: 30 students attacked by bees during school picnic at Junnar, Pune, News, Injury, Students, Hospital, Treatment, National.

Post a Comment