Follow KVARTHA on Google news Follow Us!
ad

കികോഫ് കുറിക്കുന്ന ലോകകപിനായെത്തുന്നവരെ കാത്ത് മറ്റൊരു വിസ്മയം; ഖത്വറിന്റെയും ലോകത്തിന്റെയും കായിക ചരിത്രവുമായി തയ്യാറാക്കിയ 3-2-1 ഒളിംപിക് മ്യൂസിയം മാര്‍ച് 31ന് തുറക്കും

3-2-1 Qatar Olympic and Sports Museum to open on March 31 #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദോഹ: (www.kvartha.com 28.02.2022) ഖത്വറിന്റെയും ലോകത്തിന്റെയും കായിക ചരിത്രവുമായി തയ്യാറാക്കിയ ഒളിംപിക് മ്യൂസിയം മാര്‍ച് 31ന് ഉദ്ഘാടനം ചെയ്യപ്പെടും. 3-2-1 ഒളിംപിക് മ്യൂസിയം എന്ന പേരിലാണ് മ്യൂസിയം നെറ്റ്‌വര്‍കില്‍ അംഗമായി ഖത്വറിന്റെ കായിക സാമ്രാജ്യം ലോകത്തിനായി തുറന്നുനല്‍കുന്നത്. 

ടോക്യോ ഒളിംപിക്‌സിലെ ഖത്വറിന്റെ ഏറ്റവും മികച്ച പ്രകടനത്തിന്റെയും നവംബറില്‍ കികോഫ് കുറിക്കുന്ന ലോകകപിനുമിടയിലാണ് ഖത്വറിന്റെ കായിക ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നായി '3-2-1 ഒളിംപിക് ആന്‍ഡ് സ്‌പോര്‍ട്‌സ് മ്യൂസിയം' ഉദ്ഘാടനം ചെയ്യുന്നത്. ലോകകപിനെ വരവേല്‍ക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഖത്വറില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന മറ്റൊരു വിസ്മയം കൂടിയാവും ഒളിംപിക് മ്യുസിയം.

സംസ്‌കാരവും കായികവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഖത്വര്‍ അടയാളപ്പെടുത്തുകയാണ്. സംസ്‌കാരത്തിലും കായികരംഗത്തും രാജ്യത്തിന്റെ നിക്ഷേപം ആഘോഷിക്കാന്‍ ഇതിലും നല്ല സമയമില്ല. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഖത്തറിന്റെ നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്ന രണ്ടു തൂണുകളാണ് ഇവ -ഖത്വര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സന്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ആല്‍ഥാനി പറഞ്ഞു.

മാര്‍ച് 31, ഏപ്രില്‍ ഒന്ന് തീയതികളിലായി ദോഹ വേദിയാവുന്ന ഫിഫ കോണ്‍ഗ്രസിന്റെ ഭാഗമായാണ് ഉദ്ഘാടന ചടങ്ങും തീരുമാനിച്ചത്. ഖത്വര്‍ ദേശീയ വിഷന്‍ 2030ന്റെ കൂടി അടയാളമായാണ് മ്യൂസിയം സ്ഥാപിച്ചതെന്ന് ശൈഖ അല്‍ മയാസ പറഞ്ഞു.   

News, World, International, Doha, Qatar, Gulf, Sports, World Cup,  3-2-1 Qatar Olympic and Sports Museum to open on March 31


അവിസ്മരണീയ കായിക മുഹൂര്‍ത്തങ്ങള്‍, വസ്തുക്കള്‍, നേട്ടങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ അത്യാധുനിക സാങ്കേതിക വിദ്യയുടെ കൂടി മികവോടെയാണ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി സജ്ജമാക്കുന്നത്. സ്പാനിഷ് ആര്‍കിടെക്ട് ആയ ജൊവാന്‍ സിബിന രൂപകല്‍പന ചെയ്ത മ്യൂസിയം 19,000 ചതുരശ്ര മീറ്റര്‍ വിശാലതയിലാണ് ആസ്പയര്‍ ഫൗന്‍ഡേഷനില്‍ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തോട് ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏഴ് ഗാലറികളാണ് തയാറാക്കിയത്. 

കെവിന്‍ മൂറിന് കീഴിലാണ് ഗാലറികള്‍ രൂപകല്‍പന ചെയ്തത്. സ്‌പോര്‍ട്‌സിലെ വൈകാരിക നിമിഷങ്ങള്‍ വരച്ചിടുന്ന 'വേള്‍ഡ് ഓഫ് ഇമോഷന്‍സ്', ചരിത്രകഥകള്‍ പറയുന്ന 'എ ഗ്ലോബല്‍ ഹിസ്റ്ററി ഓഫ് സ്‌പോര്‍ട്‌സ്', ഒളിംപിക്‌സിന്റെ പിറവിയും ചരിത്രവും ഉള്‍ക്കൊള്ളുന്ന 'ഒളിംപിക്‌സ്', ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് സൂപര്‍ ഹീറോസിന്റെ കഥയുമായി 'ദി ഹാള്‍ ഓഫ് അത്‌ലറ്റ്‌സ്', ഏഷ്യന്‍ ഗെയിംസ് ഉള്‍പെടെ ഖത്വറിന്റെ കായിക കഥകള്‍ വിവരിക്കുന്ന 'ഖത്വര്‍ ഹോസ്റ്റിങ് നാഷന്‍', ഖത്വറിന്റെ കായിക വളര്‍ച്ച പറയുന്ന 'ഖത്വര്‍ സ്‌പോര്‍ട്‌സ്', സ്‌പോര്‍ട്‌സിനെ പല മേഖലയില്‍ പിന്തുണക്കുന്ന കഥകള്‍ വിവരിക്കുന്ന 'ദി ആക്ടിവ് സോണ്‍' എന്നിവയാണ് പ്രദര്‍ശന ഗാലറികള്‍. മാത്രമല്ല, മ്യൂസിയത്തിനുള്ളില്‍ കഫേ, റസ്റ്റാറന്റുകളുമണ്ടാവും. 

Keywords: News, World, International, Doha, Qatar, Gulf, Sports, World Cup,  3-2-1 Qatar Olympic and Sports Museum to open on March 31 

Post a Comment