Follow KVARTHA on Google news Follow Us!
ad

'ഒമിക്രോണ്‍'; അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,COVID-19,Passengers,Airport,Flight,Warning,National,
ന്യൂഡെല്‍ഹി: (www.kvartha.com 01.12.2021) കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' വിവിധ രാജ്യങ്ങളില്‍ റിപോര്‍ടുചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍.

കോവിഡ് കേസുകളില്‍ കുറവുവന്നതിനെ തുടര്‍ന്ന് രാജ്യാന്തര വിമാന സെര്‍വീസുകള്‍ ഉള്‍പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ തയാറെടുക്കുമ്പോഴാണു വീണ്ടും രാജ്യം നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നത്.
സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

Omicron Alert: India's New Travel Rules Start From Today, New Delhi, News, Health, Health and Fitness, COVID-19, Passengers, Airport, Flight, Warning, National

വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്‍ഡ്യയിലെത്തുന്നവര്‍ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്റെ ചരിത്രം വ്യക്തമാക്കണം. എയര്‍ സുവിധ പോര്‍ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയാണ് വേണ്ടത്. കൂടാതെ, ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകളും ഈ പോര്‍ടലില്‍ അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവെങ്കില്‍ യാത്ര ചെയ്യാം. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരില്‍ അഞ്ചുശതമാനം ആളുകള്‍ക്ക് കോവിഡ് പരിശോധനയുണ്ടാകും.

'അറ്റ് റിസ്‌ക് ' വിഭാഗത്തില്‍പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍നിന്ന് ഇന്‍ഡ്യയിലേക്കു വരുന്നവര്‍ക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്‍ഡ്യയില്‍ വിമാനമിറങ്ങിയശേഷം ഇവര്‍ കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. ഇതിന്റെ ഫലം വരുംവരെ വിമാനത്താവളം വിടാനോ അടുത്തവിമാനം കയറാനോ പാടില്ല.

പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. ഇവരുടെ സാംപിളുകള്‍ ജീനോം സിക്വന്‍സിങ്ങിനായി അയക്കും. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം. 'അറ്റ് റിസ്‌ക്' രാജ്യങ്ങള്‍ അല്ലാത്തവയില്‍നിന്നു വരുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കും. ഇവര്‍ 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി.

വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പൊതുവായി നിബന്ധനയും പരിശോധനയും ഏര്‍പെടുത്തിയെങ്കിലും 'അറ്റ് റിസ്‌ക് ' വിഭാഗത്തില്‍പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തിലാണ് അതിജാഗ്രത പുലര്‍ത്തുക.

യൂറോപ്യന്‍ യൂനിയന്‍, ബോട് സ്വാന, ദക്ഷിണാഫ്രിക, ഹോങ്കോങ്, ബ്രസീല്‍, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാംബെ, സിങ്കപ്പൂര്‍, ഇസ്രാഈല്‍, ഇന്‍ഗ്ലണ്ട് തുടങ്ങിയവയാണ് അതിജാഗ്രതാ പട്ടികയിലുള്ളത്. ബന്‍ഗ്ലാദേശ് നേരത്തെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് കേന്ദ്രസര്‍കാര്‍ ഒഴിവാക്കി.

Keywords: Omicron Alert: India's New Travel Rules Start From Today, New Delhi, News, Health, Health and Fitness, COVID-19, Passengers, Airport, Flight, Warning, National.

Post a Comment