Follow KVARTHA on Google news Follow Us!
ad

കേരള-തമിഴ്നാട് കെഎസ്ആര്‍ടിസി സെര്‍വീസുകള്‍ പുനരാരംഭിച്ചു

Kerala-Tamil Nadu KSRTC services resumed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.12.2021) കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സെര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ് സമയത്ത് നിര്‍ത്തിയ സംസ്ഥാന അതിര്‍ത്തി കടന്നുകൊണ്ടുള്ള ബസ് സെര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് ബുധനാഴ്ചമുതല്‍ പുനരാരംഭിച്ചത്. ആദ്യ സെര്‍വീസ് പാലക്കാട് ഡിപോയില്‍ നിന്നാണ് ആരംഭിച്ചത്. 

കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സെര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സെര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും മന്ത്രി ആന്റണി രാജു ഡിസംബര്‍ ആറിന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നല്‍കിയത്. 

News, Kerala, State, Thiruvananthapuram, KSRTC, Transport, Travel, Finance, Business, Kerala-Tamil Nadu KSRTC services resumed


ചൊവ്വാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാനുള്ള നിര്‍ണായക പ്രഖ്യാപനം നടത്തിയത്. തമിഴ്നാട് നടത്തിയ അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ ഡിസംബര്‍ 15 വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചത്. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ബസ് സെര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇതോടെ, തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെ എസ് ആര്‍ ടി സി സെര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സെര്‍വീസ് നടത്താം. കേരളത്തിലെ കോവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 

അതേസമയം കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍കാര്‍,
സ്വകാര്യ ബസുകളുടെ സെര്‍വീസുകള്‍ക്ക് കേരളം നേരത്തെ അനുമതി നല്‍കിയിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, KSRTC, Transport, Travel, Finance, Business, Kerala-Tamil Nadu KSRTC services resumed

Post a Comment