Follow KVARTHA on Google news Follow Us!
ad

ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് പിന്നാലെ റേഷന്‍ കടയില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന; മാന്യമായി പെരുമാറാന്‍ കടയുടമയ്ക്ക് മന്ത്രിയുടെ താക്കീത്

ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന Thiruvananthapuram, News, Kerala, Minister, Food, Complaint, Ration shop, Raid
തിരുവനന്തപുരം: (www.kvartha.com 01.12.2021) ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് പിന്നാലെ റേഷന്‍ കടയില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരം പാലോടുള്ള എആര്‍ഡി 117-ാം നമ്പര്‍ റേഷന്‍ കടയിലായിരുന്നു മന്ത്രി ജി ആര്‍ അനിലിന്റെ മിന്നല്‍ റെയ്ഡ്. 

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും അടിയന്തര പരിശോധനക്കും മന്ത്രി നിര്‍ദേശം നല്‍കി. റേഷന്‍ കടക്കെതിരെ ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന് കാര്‍ഡ് ഉടമ പരാതി നല്‍കിയിരുന്നു. റേഷന്‍ കടയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. 

File Photo:
Thiruvananthapuram, News, Kerala, Minister, Food, Complaint, Ration shop, Raid, Food Minister's raid on ration shop

അതേസമയം ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കടയുടമയ്ക്ക് താക്കീത് നല്‍കി. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എല്ലാ റേഷന്‍ കടകളിലും വിതരണത്തിന് എത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. 

Keywords: Thiruvananthapuram, News, Kerala, Minister, Food, Complaint, Ration shop, Raid, Food Minister's raid on ration shop

Post a Comment