Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശില്‍ അധ്യാപക യോഗ്യതാ പരീക്ഷ ചോദ്യപേപെര്‍ ചോര്‍ന്ന സംഭവം; കണ്‍ട്രോളര്‍ അറസ്റ്റില്‍

Examination controller held in UPTET question paper leak case#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com 01.12.2021) ഉത്തര്‍പ്രദേശില്‍ അധ്യാപക യോഗ്യതാ പരീക്ഷ ചോദ്യപേപെര്‍ ചോര്‍ന്ന സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ അറസ്റ്റില്‍. നവംബര്‍ 28നായിരുന്നു യുപി ടെറ്റ് 2021 പരീക്ഷ നടക്കേണ്ടിയിരുന്നത്. ചോദ്യപേപെര്‍ ചോര്‍ന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കുകയായിരുന്നു. 

തുടര്‍ന്ന് യുപി സര്‍കാരിന്റെ നിര്‍ദേശ പ്രകാരം സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനിടെ ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ അധ്യാപകരും ഉള്‍പെടും. 

News, National, India, Lucknow, Uttar Pradesh, Examination, Education, Teachers, Arrest, Police, Examination controller held in UPTET question paper leak case


ശനിയാഴ്ച രാത്രിയാണ് പരീക്ഷ ചോദ്യപേപെര്‍ ചോര്‍ന്നത്. മധുര, ഗാസിയാബാദ്, ബുലന്ദേശ്വര്‍ എന്നിവിടങ്ങളിലെ വിവിധ വാട്‌സ് ആപ് ഗ്രൂപുകളിലൂടെ ചോദ്യപേപെര്‍ പ്രചരിച്ചിരുന്നു. ഡെല്‍ഹിയിലാണ് ചോദ്യപേപെറിന്റെ പ്രിന്റിങ്. ട്രഷറിയില്‍ എത്തിക്കുന്നതിന് മുമ്പ് ചോര്‍ന്നോ എന്നതിലാണ് അന്വേഷണം നടക്കുന്നത്. 

Keywords: News, National, India, Lucknow, Uttar Pradesh, Examination, Education, Teachers, Arrest, Police, Examination controller held in UPTET question paper leak case

Post a Comment