Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിനെതിരെ വിവാഹേതര ബന്ധം ആരോപിച്ച് യുവതി; ഭാര്യയുടെ പീഡനങ്ങള്‍ക്കെതിരെ പരാതിയുമായി യുവാവ്; ദാമ്പത്യ ജീവിതത്തിലെ കശപിശ കുട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിക്കരുതെന്ന് സുപ്രീംകോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Marriage,Child,Supreme Court of India,Child,Education,National,
ന്യൂഡെല്‍ഹി: (www.kvartha.com 30.12.2021) ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പിണക്കം കുട്ടിയെ ദോഷകരമായി ബാധിക്കരുതെന്ന് സുപ്രീംകോടതി. 2005 നവംബറില്‍ വിവാഹിതരാവുകയും 2011 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയും ചെയ്യുന്ന ദമ്പതികള്‍ തമ്മിലെ കേസിലാണ് കോടതിയുടെ ഇടപെടല്‍.

Child should not be made to suffer due to husband-wife dispute, says Supreme Court, New Delhi, News, Marriage, Child, Supreme Court of India, Child, Education, National

വിവാഹമോചിതരായ ദമ്പതികളുടെ 13കാരനായ മകനെ പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിക്കേണ്ട ബാധ്യത പിതാവിനുണ്ടെന്നും ജസ്റ്റിസുമാരായ എം ആര്‍ ഷാ, എ എസ് ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. 18 വയസുവരെ മകന്റെ ചെലവിലേക്കായി മാതാവിന് 50,000 രൂപ പ്രതിമാസം നല്‍കാനും കരസേന ഉദ്യോഗസ്ഥനായ പിതാവിനോട് കോടതി നിര്‍ദേശിച്ചു. മാതാവിന് വരുമാനമില്ല. അതുകൊണ്ടുതന്നെ കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കും അവര്‍ക്ക് നിശ്ചിത തുക പിതാവ് നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

നേരത്തെ കുടുംബ കോടതി ഇവര്‍ക്ക് വിവാഹമോചനം നല്‍കിയിരുന്നു. 2011 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നതിനാല്‍ ഇനി ഇരുവരും ഒരുമിച്ച് താമസിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ദമ്പതികളുടെ കുട്ടി ദാമ്പത്യ തര്‍ക്കംമൂലം ബുദ്ധിമുട്ട് അനുഭവിക്കാന്‍ ഇടവരരുതെന്നും ചൂണ്ടിക്കാട്ടി.

ഭര്‍ത്താവിനെതിരെ വിവാഹേതര ബന്ധം ചൂണ്ടിക്കാണിച്ചാണ് ഭാര്യ കുടുംബ കോടതിയെ സമീപിച്ചത്. ഭാര്യയുടെ പീഡനങ്ങള്‍ക്കെതിരെ ജയ്പൂരിലെ കുടുംബകോടതിയില്‍ ഭര്‍ത്താവും പരാതി നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഇരുവര്‍ക്കും വിവാഹമോചനം നല്‍കിയത്.

Keywords: Child should not be made to suffer due to husband-wife dispute, says Supreme Court, New Delhi, News, Marriage, Child, Supreme Court of India, Child, Education, National.

Post a Comment