Follow KVARTHA on Google news Follow Us!
ad

ഇന്‍ഡ്യന്‍ ക്രികെറ്റ് താരം ശാര്‍ദുല്‍ ഠാകൂര്‍ വിവാഹിതനാകുന്നു; വധു അടുത്ത സുഹൃത്ത് മിതാലി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Sports,Cricket,Marriage,Friends,National,
മുംബൈ: (www.kvartha.com 29.11.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് താരം ശാര്‍ദുല്‍ ഠാകൂര്‍ വിവാഹിതനാകുന്നു. വധു ദീര്‍ഘനാളായി അടുത്ത സുഹൃത്തായിരുന്ന മിതാലി പരൂല്‍കര്‍. താനെയില്‍ 'ഓള്‍ ദ ബെയ്ക്സ്' എന്നു പേരുള്ള ഒരു സ്റ്റാര്‍റ്റ് അപ് കമ്പനി നടത്തുകയാണ് മിതാലി.

Watch: Shardul Thakur gets engaged to long-time friend Mittali Parulkar in Mumbai, Mumbai, News, Sports, Cricket, Marriage, Friends, National

ഇരുവരുടേയും വിവാഹ നിശ്ചയം തിങ്കളാഴ്ച ബാന്ദ്രയില്‍ നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്‍ഡ്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുംബൈ രഞ്ജി ടീമിലെ സഹതാരങ്ങളായ ധവാല്‍ കുല്‍കര്‍ണിയും അഭിഷേക് നായരുമാണ് ചടങ്ങിനെത്തിയ ക്രികെറ്റ് താരങ്ങള്‍.

മുപ്പതുകാരനായ ശാര്‍ദുല്‍ ഇന്‍ഡ്യക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ട്വന്റി-20 ലോകകപ്പ് ടീമിലും ശാര്‍ദുല്‍ അംഗമായിരുന്നു. ലോകകപ്പിന് ശേഷം താരത്തിന് വിശ്രമം അനുവദിച്ചതിനാല്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നില്ല.

Keywords: Watch: Shardul Thakur gets engaged to long-time friend Mittali Parulkar in Mumbai, Mumbai, News, Sports, Cricket, Marriage, Friends, National.

Post a Comment