Follow KVARTHA on Google news Follow Us!
ad

നിയമങ്ങളിൽ ചരിത്രപരമായ മാറ്റങ്ങളുമായി യുഎഇ; ഇനി വിവാഹേതര ബന്ധം നിയമവിരുദ്ധമല്ല; ബലാത്സംഗത്തിന് ജീവപര്യന്തം; സ്ത്രീകൾക്ക് മികച്ച സംരക്ഷണ വാഗ്ദാനം ചെയ്യുന്നു; കൂടുതൽ അറിയാം

UAE adopts largest and historic legal reforms; Enacts 40 legislative reforms #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുദബി: (www.kvartha.com 29.11.2021) ചരിത്രപരമായ നിയമ പരിഷ്‌കാരം വരുത്തി യുഎഇ സർകാർ. സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയമനിർമാണ പരിഷ്കാരങ്ങൾക്ക് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. യുഎഇയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്‌. രാജ്യരൂപീകരണത്തിന്റെ 50ാം വർഷത്തിൽ 40ലധികം നിയമങ്ങളാണ് പരിഷ്കരിച്ചത്. 2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണമായും പ്രാബല്യത്തില്‍ വരും.

News, World, Gulf, UAE, Abu Dhabi, Law, Government, President, Anniversary, Punishment, Imprisonment, UAE adopts largest and historic legal reforms; Enacts 40 legislative reforms.

നിയമത്തിലെ പ്രധാന ഭേദഗതിയിലൊന്നാണ് കുറ്റകൃത്യ-ശിക്ഷാ നിയമത്തിലെ മാറ്റങ്ങള്‍. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് നിയമം പരിഷ്‌കരിച്ചു. എന്നാല്‍ ഇതിന് ഇരയാക്കപ്പെടുന്നത് 18 വയസില്‍ താഴെയുള്ളയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തയാളോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിക്കും. പുതിയ നിയമനിര്‍മാണം സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു. കൂടാതെ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.

അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവര്‍ക്ക്‌ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ തടവോ അനുഭവിക്കേണ്ടി വരും. അതില്‍ ലിംഗഭേദമില്ല. കുറ്റകൃത്യ വേളയില്‍ ഭീഷണിയോ ബലപ്രയോഗമോ നടത്തിയിട്ടുണ്ടെങ്കില്‍ അഞ്ചു മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ 10 മുതല്‍ 25 വര്‍ഷം വരെയാണ് തടവുശിക്ഷ ലഭിക്കുക.

വിവാഹേതര ബന്ധങ്ങളെ സംബന്ധിച്ച നിയമങ്ങളില്‍ പരിഷ്‌കാരപ്രകാരം ഇളവുണ്ട്. 18 വയസിന് മുകളിലുള്ള വ്യക്തിയുമായി ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധത്തിന് ആറ് മാസത്തില്‍ കുറയാതെയാണ് തടവ്. എന്നാല്‍ പുതിയ നിയമപ്രകാരം ഏത് സാഹചര്യത്തിലും പരാതി പിന്‍വലിക്കാനും ശിക്ഷ ഒഴിവാക്കാനുമുളള അനുമതി നല്‍കാന്‍ ഭര്‍ത്താവിനോ രക്ഷിതാവിനോ അവകാശമുണ്ടായിരിക്കും. വിവാഹേതര ബന്ധങ്ങള്‍ നിയമവിരുദ്ധമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണം.

പൊതുസ്ഥലത്തോ ലൈസൻസില്ലാത്ത സ്ഥലങ്ങളിലോ മദ്യം കഴിക്കുന്നതും പുതിയ നിയമം നിരോധിക്കുന്നു. 21 വയസിനു താഴെയുള്ളവർക്കു മദ്യം വിൽക്കുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, വ്യാജ വാർത്തകൾ എന്നിവയെ ചെറുക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും നിയമം കടുപ്പിച്ചിട്ടുണ്ട്. വ്യാപാരം, വ്യവസായം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും, പകര്‍പവകാശം, വ്യാപാരമുദ്രകള്‍, വാണിജ്യ റജിസ്റ്റെര്‍, ഇലക്ട്രോണിക് ഇടപാടുകള്‍, ട്രസ്റ്റ് സേവനങ്ങള്‍, ഫാക്ടറി, റെസിഡന്‍സി എന്നിവ ഉള്‍പെടെ വിവിധ മേഖലകളിലെ നിയമങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. ലഹരിമരുന്നുകളുടെയും സൈകോട്രോപിക് വസ്തുക്കളുടെയും ഉൽപാദനം, വിൽപന, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും ഉൾപെടും.

Keywords: News, World, Gulf, UAE, Abu Dhabi, Law, Government, President, Anniversary, Punishment, Imprisonment, UAE adopts largest and historic legal reforms; Enacts 40 legislative reforms.
< !- START disable copy paste -->

Post a Comment