Follow KVARTHA on Google news Follow Us!
ad

എളമരം കരീം, ബിനോയ് വിശ്വം ഉള്‍പെടെ 12 രാജ്യസഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

Twelve MP's including Elamaram Kareem and Biny Vishwam Suspended#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 29.11.2021) വര്‍ഷകാല സമ്മേളനത്തിനിടെ പെഗസസ് വിഷയത്തില്‍ പ്രതിഷേധിച്ചതിന് എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പെടെ 12 എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

തൃണമൂല്‍ എംപിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എംപിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എംപിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റുള്ളവര്‍.

സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി. 

News, National, India, New Delhi, Suspension, MP, Rajya Sabha, Punishment, Politics, Twelve MP's including Elamaram Kareem and Biny Vishwam Suspended


എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അധ്യക്ഷന് പരാതി നല്‍കിയത്. ബിനോയ് വിശ്വത്തിനെതിരെ പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.

അതേസമയം, നടപടിയില്‍ പ്രതികരണവുമായി ബിനോയ് വിശ്വം രംഗത്തുവന്നു. 'പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍കാര്‍ നടപടിക്ക് മുന്നില്‍ മുട്ട് മടക്കില്ല. ജനവികാരത്തെ മാനിക്കാതെ സര്‍കാര്‍ കര്‍ഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരും' - എന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, India, New Delhi, Suspension, MP, Rajya Sabha, Punishment, Politics, Twelve MP's including Elamaram Kareem and Biny Vishwam Suspended

Post a Comment