Follow KVARTHA on Google news Follow Us!
ad

ഒമിക്രോണ്‍; 2 രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വീസുകള്‍ കൂടി വിലക്കി ഖത്വര്‍ എയര്‍വേയ്സ്

രണ്ട് ആഫ്രികന്‍ രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വീസുകള്‍ കൂടി വിലക്കി Doha, News, Gulf, World, Ban, Flight, COVID-19, Qatar Airways
ദോഹ: (www.kvartha.com 29.11.2021) രണ്ട് ആഫ്രികന്‍ രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വീസുകള്‍ കൂടി വിലക്കി ഖത്വര്‍ എയര്‍വേയ്സ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപോര്‍ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അംഗോള, സാംബിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയതായി താല്‍ക്കാലിക വിലക്ക് ഏര്‍പെടുത്തിയത്.

ദക്ഷിണാഫ്രിക, മൊസാംബീക്, സിംബാബ്‌വെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശനിയാഴ്ച വിലക്കേര്‍പെടുത്തിയിരുന്നു. വിലക്കുള്ള രാജ്യങ്ങളില്‍നിന്നും അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്വര്‍ എയര്‍വേയ്‌സ് അറിയിച്ചു. 

Doha, News, Gulf, World, Ban, Flight, Qatar Airways, COVID-19, Qatar Airways bans travellers from two more African country

അതേസമയം, നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സാംബിയയിലേക്കും അംഗോളയിലേക്കും ഉള്‍പെടെ അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കായി ഖത്വര്‍ എയര്‍വേയ്‌സ് സര്‍വിസ് നടത്തും. ഒമിക്രോണ്‍ റിപോര്‍ട് ചെയ്തതിനു പിന്നാലെ ആറ് ആഫ്രികന്‍ രാജ്യങ്ങളെ ഖത്വര്‍ പൊതുജനാരോഗ്യ മന്ത്രാലയം എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റ് പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു.

Keywords: Doha, News, Gulf, World, Ban, Flight, Qatar Airways, COVID-19, Qatar Airways bans travellers from two more African country

Post a Comment