Follow KVARTHA on Google news Follow Us!
ad

2022ൽ മോദിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്

Prime Minister Narendra Modi's first foreign trip to the UAE in 2022 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 29.11.2021) 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശയാത്ര യുഎഇയിലേക്ക്​. 2022 ജനുവരിയിലായിരിക്കും സന്ദർശനം. യുഎഇയിൽ നടക്കുന്ന ദുബൈ എക്‌സ്‌പോ 2020ലെ ഇൻഡ്യന്‍ പവലിയന്‍ സന്ദര്‍ശിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. കൂടാതെ യുഎഇ ഭരണാധികാരികളുമായും ഉന്നത നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

News, India, Narendra Modi, Prime Minister, UAE, New Delhi, Dubai, Visit, Foreign, Prime Minister Narendra Modi's first foreign trip to the UAE in 2022.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഡ്യയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന നാല് നിലകളുള്ള കൂറ്റൻ പവലിയനാണ്​ ദുബൈ​ എക്സ്​​പോയിൽ ഇൻഡ്യ ഒരുക്കിയിട്ടുള്ളത്​​. ഇൻഡ്യൻ പവലിയൻ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. നാല് ലക്ഷത്തിലധികം പേർ ഈ പ്രദർശനം സന്ദർശിച്ചു​.

2015, 2018, 2019 വർഷങ്ങളിലാണ് പ്രധാനമന്ത്രി ഇതിന് മുമ്പ് യുഎഇ സന്ദർശിച്ചത്. യുഎഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദും മോദിക്ക് ലഭിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ ഈ മാസം ആദ്യം ഇൻഡ്യൻ പവലിയൻ സന്ദർശിക്കുകയും യുഎഇയിലെ ഉന്നത ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2019 നവംബറിന് ശേഷം പ്രധാനമന്ത്രി വിദേശ യാത്ര നടത്തിയിട്ടില്ല. 2020 ലെ യാത്രകള്‍ക്ക് തയ്യാറെടുക്കുമ്പോഴാണ് കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിച്ചത്. ഇതോടെ ഉച്ചകോടിയില്‍ ഉള്‍പെടെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മോദി പങ്കെടുത്തത്.

Keywords: News, India, Narendra Modi, Prime Minister, UAE, New Delhi, Dubai, Visit, Foreign, Prime Minister Narendra Modi's first foreign trip to the UAE in 2022.


 


< !- START disable copy paste -->

Post a Comment