Follow KVARTHA on Google news Follow Us!
ad

ജോകെര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ച് യാത്രക്കാരെ ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍; 17 പേര്‍ക്ക് പരിക്ക്, കുത്തേറ്റ ഒരാളുടെ നില ഗുരുതരം; 24 കാരന്‍ അറസ്റ്റില്‍; ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്

Man Dressed As Joker, Sets Tokyo Train On Fire; 17 Injured#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ടോക്യോ: (www.kvartha.com 01.11.2021) ജോകെര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ച് യാത്രക്കാരെ ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍. ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റ 60 വയസുകാരനായ ഒരാളുടെ നില ഗുരുതരം. സംഭവത്തില്‍ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജോകെര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാര്‍ക്കുനേരെ കത്തിയാക്രമണം നടത്തുകയായിരുന്നുവെന്നും ട്രെയിനില്‍ എന്തോ ദ്രാവകം ഒഴിക്കുകയും തീയിടുകയും ചെയ്തെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 
Keywords: News, World, International, Train, Tokyo, Japan, Passengers, Video, Social Media, Crime, Police, Man Dressed As Joker, Sets Tokyo Train On Fire; 17 Injured

Post a Comment