Follow KVARTHA on Google news Follow Us!
ad

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; സര്‍കാര്‍ ഒപ്പമുണ്ടെന്നും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും; 'ഇമ്മിണി ബല്യ അവധിക്കു' ശേഷം പഠനത്തിനായെത്തിയ കൊച്ചു കൂട്ടുകാര്‍ക്ക് ആശംസയുമായി നടന്‍

Malayalam film actor Manoj K Jayan wishes to children for school opening#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.11.2021) നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നിരിക്കുകയാണ്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂര്‍വമായി തന്നെയാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

   
News, Kerala, State, Thiruvananthapuram, School, Education, Minister, Chief Minister, Students, Malayalam film actor Manoj K Jayan wishes to children for school opening


കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ ദിവസവും റിവ്യൂ മീറ്റിങ് ഉണ്ടാകും. ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍ സന്നാഹമുണ്ട്. സര്‍കാര്‍ ഒപ്പമുണ്ടെന്നും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ കുറവ് ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.




ഒന്നാം ക്ലാസില്‍ മുന്‍വര്‍ഷത്തേക്കാള്‍ 27,000 കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. വാക്‌സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്നാണ് നിര്‍ദേശം. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തും. 15 മുതല്‍ 8, 9, പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങും.

അതിനിടെ സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ഫേസ് ബുകില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. 'അങ്ങിനെ 20 മാസത്തെ 'ഇമ്മിണി ബല്യ അവധിക്കു' ശേഷം ഇന്ന് കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നു (എന്റെയൊന്നും കാലത്ത് ...20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയുന്ന 'ലെ' ഞാന്‍) എന്റെ കൊച്ചു കൂട്ടുകാര്‍ക്ക്... വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക്, ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടെ അധ്യാപകര്‍ക്കും...രക്ഷിതാക്കള്‍ക്കും ... Great Day ', എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.  

 

Keywords: News, Kerala, State, Thiruvananthapuram, School, Education, Minister, Chief Minister, Students, Malayalam film actor Manoj K Jayan wishes to children for school opening

Post a Comment