Follow KVARTHA on Google news Follow Us!
ad

കരയുന്ന പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരാമായിരുന്ന പ്രശ്നം; പൊലീസുകാരി ക്ഷമ ചോദിക്കണമായിരുന്നു; എന്നാല്‍ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും ഹൈകോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Criticism,Police,High Court of Kerala,Child,Kerala,
കൊച്ചി: (www.kvartha.com 29.11.2021) ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെയും പിതാവിനെയും പിങ്ക് പൊലീസ് മോഷ്ടാക്കളെന്ന് പറഞ്ഞ് അപമാനിച്ച വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി. കരയുന്ന പെണ്‍കുട്ടിയെ പൊലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇതെന്ന് പറഞ്ഞ കോടതി പൊലീസ് പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നുവെന്നും പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും കുറ്റപ്പെടുത്തി.

Kerala HC slams pink police official for humiliating child in Attingal, Kochi, News, Criticism, Police, High Court of Kerala, Child, Kerala

പൊലീസുകാരിക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതിനെയും കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കോടതി വിശദമായ റിപോര്‍ട് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതി വിശദമായി കാണുകയും ചെയ്തു. മനസ്സിനെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളാണിതെന്നായിരുന്നു ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്.

കരയുന്ന പെണ്‍കുട്ടിയെ എന്തുകൊണ്ട് ആ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് ചോദിച്ച കോടതി പൊലീസിന്റെ കാക്കിയുടെ ഈഗോയാണ് അത് അനുവദിക്കാതിരുന്നത് എന്നും കുറ്റപ്പെടുത്തി. ഒരു മാപ്പ് പറഞ്ഞാല്‍ തീരുമായിരുന്ന വിഷയത്തെയാണ് ഈ രീതിയില്‍ എത്തിച്ചതെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു.

സംഭവം തുടങ്ങിയപ്പോള്‍ മുതല്‍ പെണ്‍കുട്ടി കരയുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓര്‍ക്കണമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ആ കുട്ടിക്ക് പൊലീസിനെ സംരക്ഷകരായി കാണാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അത്തരത്തിലേക്കാണ് കുട്ടിയുടെ ചെറുപ്പകാലത്തുണ്ടായ ഈ അനുഭവം മാറ്റുന്നത്. വിഷയത്തെ ഈ രീതിയില്‍ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പൊലീസിന്റെ മനസ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പൊലീസ് ആണെന്നും കോടതി ചോദിച്ചു.

പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഈ കുട്ടിയെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്തമാസം ആറിലേക്ക് കോടതി കേസ് മാറ്റി. അന്ന് സംസ്ഥാന പൊലീസ് മേധാവി സംഭവം സംബന്ധിച്ച വിശദ റിപോര്‍ട് സമര്‍പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. സംഭവത്തിന് ശേഷം പെണ്‍കുട്ടി ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പിക്കാന്‍ ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Keywords: Kerala HC slams pink police official for humiliating child in Attingal, Kochi, News, Criticism, Police, High Court of Kerala, Child, Kerala.

Post a Comment