Follow KVARTHA on Google news Follow Us!
ad

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Rajya Sabha,UDF,Complaint,Voters,National,
തിരുവനന്തപുരം: (www.kvartha.com 29.11.2021) രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി വിജയിച്ചു. എല്‍ഡിഎഫിന്റെ ഒരു വോടിനെ ചൊല്ലി തര്‍കമുണ്ട്. വോട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട് രേഖപ്പെടുത്തുമ്പോള്‍ ആര്‍കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്.

Jose K Mani elected as Rajya Sabha member, Thiruvananthapuram, News, Rajya Sabha, UDF, Complaint, Voters, National

അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണു മാത്യു കുഴല്‍നാടനും എന്‍ ഷംസുദീനും ഉള്‍പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പരാതി ഉയര്‍ത്തിയത്. തുടര്‍ന്ന് വോട് അസാധുവായി പ്രഖ്യാപിച്ചു. ആകെ പോള്‍ ചെയ്തത് 137 വോടുകളാണ്. എല്‍ഡിഎഫിന് 96 വോടുകള്‍ ലഭിച്ചു. യുഡിഎഫിന് 40 വോട്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി.

Keywords: Jose K Mani elected as Rajya Sabha member, Thiruvananthapuram, News, Rajya Sabha, UDF, Complaint, Voters, National.

Post a Comment