Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാംദേവ്

Declare cow as India’s national animal: Baba Ramdev#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹൈദരാബാദ്: (www.kvartha.com 01.11.2021) 'ഗോമാതാ'(പശു)വിനെ ഇന്‍ഡ്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് പതജ്ഞലി തലവനും യോഗാചാര്യനുമായ ബാബാ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നാണ് രാംദേവിന്റെ ആവശ്യം.

ടി ടി ഡി (തിരുമല തിരുപ്പതി ദേവസ്വം) ട്രസ്റ്റ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പതജ്ഞലി പീഠം എപ്പോഴും മുന്നിലാണ്.  ഗോ മഹാ സമ്മേളനത്തിന്റെ പ്രമേയങ്ങള്‍ എല്ലാ പശുസ്നേേഹികള്‍ക്കിടയിലും ഉയര്‍ന്നുകേള്‍ക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു -രാംദേവ് പറഞ്ഞു. ആന്ധ്രപ്രദേശ് തിരുപ്പതിയില്‍ ടി ടി ഡി സംഘടിപ്പിച്ച 'ഗോ മഹാ സമ്മേളന'ത്തില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.
  
News, National, India, Hyderabad, Cow, Animals, Baba Ramdev, Ministers, Prime Minister, Narendra Modi, Declare cow as India’s national animal: Baba Ramdev


ടി ടി ഡി സമ്മേളനങ്ങളെക്കുറിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് തന്നെ അറിയിച്ചതെന്ന് രാംദേവ് പറഞ്ഞു. ഹിന്ദു ധാര്‍മിക പ്രചാരണം നടത്തുന്ന മറ്റു ടി ടി ഡികളെ രാംദേവ് പ്രശംസിക്കുകയും ചെയ്തു.

Keywords: News, National, India, Hyderabad, Cow, Animals, Baba Ramdev, Ministers, Prime Minister, Narendra Modi, Declare cow as India’s national animal: Baba Ramdev

Post a Comment