Follow KVARTHA on Google news Follow Us!
ad

പുനീത് രാജ് കുമാറിനെ അവസാനമായി ഒരുനോക്ക് കാണുവാന്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ താരങ്ങളുടെയും ആരാധകരുടെയും ഒഴുക്ക്; കണ്ണീരടക്കി ബാലകൃഷ്ണ; സങ്കടം ഉള്ളിലൊതുക്കി റാണ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Karnataka,Video,Cinema,Dead,National,
ബെന്‍ഗ്ലൂറു: (www.kvartha.com 30.10.2021) കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച കന്നട നടന്‍ പുനീത് രാജ് കുമാറിനെ അവസാനമായി ഒരുനോക്കു കാണുവാന്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ താരങ്ങളുടെയും ആരാധകരുടെയും ഒഴുക്ക്. താരത്തിന്റെ അപ്രതീക്ഷിത വേര്‍പാടിലുള്ള ഞെട്ടലില്‍ പലര്‍ക്കും കണ്ണീരടക്കാനാകുന്നില്ല.

Yash, Jr NTR and other celebs pay last respects to Puneeth Rajkumar's mortal remains, Bangalore, News, Karnataka, Video, Cinema, Dead, National


ചലചിത്ര ഇതിഹാസം രാജ് കുമാറിന്റെ ഇളയമകന്റെ വിയോഗം ഉള്‍കൊള്ളാനാകാതെ സഹതാരങ്ങളും ആരാധകരും വിതുമ്പുന്ന കാഴ്ചയാണ് കാണാനാകുന്നത്. ജൂനിയര്‍ എന്‍ടിആര്‍, ബാലകൃഷ്ണ, റാണ ദഗുബാടി, ശരത്കുമാര്‍, യഷ് തുടങ്ങി സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സ്ഥലത്തുണ്ട്. സഹതാരത്തിന്റെ നിര്‍ജീവമായ ശരീരത്തിന് മുന്നില്‍ ദു:ഖം അടക്കാനാകാതെ കണ്ണീരടക്കി നടന്‍ ബാലകൃഷ്ണ നില്‍കുന്നതിന്റേയും സങ്കടം ഉള്ളിലൊതുക്കി റാണ നില്‍ക്കുന്നതും സമൂഹ മാധ്യമങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു പുനീതിന്റെ അന്ത്യം. വ്യാഴാഴ്ച രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമിലെത്തി പതിവുപോലെ വര്‍കൗട്ട് ചെയ്യുകയായിരുന്നു. ജിമില്‍ വര്‍കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.

അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. 26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18,000 വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരില്‍ 'ശക്തിദാമ' എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.

 

 Keywords: Yash, Jr NTR and other celebs pay last respects to Puneeth Rajkumar's mortal remains, Bangalore, News, Karnataka, Video, Cinema, Dead, National.

Post a Comment