Follow KVARTHA on Google news Follow Us!
ad

കൊല്ലം എന്‍ജിനീയറിങ് കോളജിലെ കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ 2 വിദ്യാര്‍ഥികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kollam,News,Local News,Dead Body,Engineering Student,Kerala,
കൊല്ലം: (www.kvartha.com 30.10.2021) എന്‍ജിനീയറിങ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി റിസ് വാന്‍ (21), കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍ (21) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

Two engineering students Electrocuted in Kollam Nedumoncavu, Kollam, News, Local News, Dead Body, Engineering Student, Kerala.



കൂട്ടുകാരുമൊത്തു നെടുമണ്‍ വാകനാട് കല്‍ചിറയിലെ ആറ്റില്‍ കുളിക്കാനെത്തിയതാണ് ഇരുവരും. ഇതിനിടെ സമീപത്തെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ ഒരാള്‍ കയറിപ്പിടിച്ചു. ഇതോടെ ഷോകേറ്റ സുഹൃത്തിനെ രക്ഷിക്കുന്നതിനായി മറ്റൊരാള്‍ മരക്കൊമ്പുവച്ച് അടിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തുടര്‍ന്ന് സുഹൃത്തിനെ കയറിപിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. വിവരമറിഞ്ഞതിനെ തുടര്‍ന്ന് എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Two engineering students Electrocuted in Kollam Nedumoncavu, Kollam, News, Local News, Dead Body, Engineering Student, Kerala.

Post a Comment