Follow KVARTHA on Google news Follow Us!
ad

ഓട്ടം വിളിച്ച ശേഷം ഓടോറിക്ഷ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായി പരാതി; ഒരു കാമുകനെ കൊല്ലാൻ മറ്റൊരു കാമുകന്റെ ക്വടേഷനെന്ന് സൂചന

Complaint of assault; police investigates#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com 30.10.2021) ഓട്ടം വിളിച്ച ശേഷം ഓടോറിക്ഷ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായും ഓടോറിക്ഷ തീവെച്ചു നശിപ്പിച്ചതായും പരാതി. സംഭവത്തിൽ ഒരാൾ പിടിയിലായി. കോട്ടയം സ്വദേശിയായ വിഷ്ണുവാണ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച രാത്രി കോട്ടയം മെഡികൽ കോളജിന് സമീപമായിരുന്നു സംഭവം.
 
Complaint of assault; police investigates

ഓടോറിക്ഷ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രൈവറായ അഖിലിന്റെ കഴുത്തിൽ വിഷ്ണു കടന്ന് പിടിക്കുകയായിരുന്നുവെന്നും ഓടോറിക്ഷ നിർത്തിയ ശേഷം അഖിൽ ഓടി രക്ഷപ്പെട്ട് സമീപത്തുള്ള കടയിൽ അഭയം തേടുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഇതിനിടെയാണ് ഓടോറിക്ഷ കത്തിച്ചതെന്നാണ് വിവരം.

ഒരു കാമുകനെ കൊല്ലാൻ മറ്റൊരു കാമുകന്റെ ക്വടേഷനാണ് ഇതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായാണ് സൂചന. സംഭവത്തില്‍ മറ്റൊരു കോട്ടയം സ്വദേശിയെ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇയാള്‍ ആണ് ക്വടേഷൻ നൽകിയതെന്നാണ് വിവരം. ഇയാളും അഖിലും തമ്മില്‍ നേരത്തെയും തര്‍ക്കമുണ്ടായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Kerala, News, Kottayam, Top-Headlines, Trending, Love, Quotation Gang, Murder Attempt, Auto Driver, Complaint, Police, Complaint of assault; police investigates.
< !- START disable copy paste -->

Post a Comment