Follow KVARTHA on Google news Follow Us!
ad

ഈ വര്‍ഷം അവസാനത്തോടെ വികസ്വര രാജ്യങ്ങളിലേക്ക് 20 ദശലക്ഷം കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ബ്രിടന്‍

ഈ വര്‍ഷം അവസാനത്തോടെ വികസ്വര രാജ്യങ്ങളിലേക്ക് 20 ദശലക്ഷം കോവിഡ് London, News, World, Health, Vaccine, Britain, Prime Minister
ലന്‍ഡന്‍: (www.kvartha.com 30.10.2021) ഈ വര്‍ഷം അവസാനത്തോടെ വികസ്വര രാജ്യങ്ങളിലേക്ക് 20 ദശലക്ഷം കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ബ്രിടന്‍. കോവിഡ് പാന്‍ഡമികിന് ശേഷമുള്ള രാജ്യങ്ങളുടെ സാമ്പത്തിക നില വേഗത്തിലാക്കാന്‍ ഇത് വളരെ ആവശ്യമായ നടപടിയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 

എന്നാല്‍ ഇതിന് വികസ്വര രാഷ്ട്രങ്ങളുടെ പിന്തുണയും ആവശ്യമാണ്. പാശ്ചാത്യ രാജ്യങ്ങള്‍ മുന്നോട്ടു കുതിക്കുമ്പോള്‍ വികസ്വര രാജ്യങ്ങള്‍ അവരുടെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം നടന്ന ഏറ്റവും വലിയ ഏഴ് വികസിത സമ്പദ് വ്യവസ്ഥകളുടെ നേതാക്കളുടെ യോഗത്തില്‍ ബ്രിടന്‍ 100 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്തിരുന്നു. 

London, News, World, Health, Vaccine, Britain, Prime Minister, Britain Sending Millions More COVID-19 Doses To Developing Nations

എന്നാല്‍ ഇതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും വിമര്‍ശനങ്ങളുണ്ട്. 10 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്തു. വരും ആഴ്ചകളില്‍ 10 ദശലക്ഷം ഡോസുകള്‍ കൂടി നല്‍കും. 2021 ല്‍ ആകെ 30.6 മില്യണ്‍ വാക്സിന്‍ ഡോസുകള്‍ നല്‍കുമെന്നും ബ്രിടന്‍ വ്യക്തമാക്കി.

Keywords: London, News, World, Health, Vaccine, Britain, Prime Minister, Britain Sending Millions More COVID-19 Doses To Developing Nations

Post a Comment