Follow KVARTHA on Google news Follow Us!
ad

കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞില്ല; വട്ടിയൂര്‍കാവില്‍ ബിജെപി ഓഫിസ് പൊളിച്ച് മാറ്റി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Office,News,BJP,High Court of Kerala,Police,Kerala,
പേരൂര്‍ക്കട: (www.kvartha.com 30.10.2021) ബിജെപി വട്ടിയൂര്‍കാവ് മണ്ഡലം കമിറ്റി ഓഫിസ് കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചു നീക്കി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് ഇടപെട്ടതോടെ പിരിഞ്ഞുപോയി. 

പേരൂര്‍കട ജങ്ഷനില്‍ സാം പി സുജേന്ദ്രകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കഴിഞ്ഞ എട്ടുവര്‍ഷത്തിലേറെയായി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടിട്ടും ബിജെപി തയാറായില്ല.

തുടര്‍ന്ന് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പൊളിക്കാന്‍ ഉത്തരവായത്. കലക്ടറും നഗരസഭയും ഓഫിസ് നീക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. പേരൂര്‍കട പൊലീസ് ഇന്‍സ്‌പെക്ടര്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജെസിബി ഉപയോഗിച്ച് ഓഫിസ് പൊളിച്ചത്.

BJP office demolished in Vattiyoorkavu, Office, News, BJP, High Court of Kerala, Police, Kerala


Keywords: BJP office demolished in Vattiyoorkavu, Office, News, BJP, High Court of Kerala, Police, Kerala.

Post a Comment