Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ ബിനീഷ് കോടിയേരി ജയില്‍ മോചിതനായി; സത്യം ജയിക്കുമെന്നും, കേസിന് പിന്നില്‍ വലിയ രാഷ്ട്രീയ പാര്‍ടിയെന്നും കോടിയേരിയുടെ മകന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bangalore,News,Politics,Bineesh Kodiyeri,Criticism,Media,National,
ബെന്‍ഗ്ലൂറു: (www.kvartha.com 30.10.2021) ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഒടുവില്‍ ജയില്‍മോചിതനായി. ശനിയാഴ്ച വൈകിട്ടാണ് കര്‍ണാടക പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നും ബിനീഷ് പുറത്തിറങ്ങിയത്. ഒരു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷമാണ് ബിനീഷ് പുറത്തിറങ്ങുന്നത്.

Bineesh Kodiyeri released, blames BJP for his one-year prison time, Bangalore, News, Politics, Bineesh Kodiyeri, Criticism, Media, National.

സത്യം ജയിക്കുമെന്നു ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്‍ഡ്യയിലെ വലിയ രാഷ്ട്രീയപാര്‍ടിയാണ് കേസിന് പിന്നിലെന്ന് പറഞ്ഞ ബിനീഷ് ഇഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയാറാകാതിരുന്നതുമൂലമാണ് ജയില്‍വാസം നീണ്ടതെന്നും അറിയിച്ചു. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസ്. കേരളത്തിലെത്തിയ ശേഷം വിശദമായി പറയുമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ചയാണു കര്‍ണാടക ഹൈകോടതി ബിനീഷിന് സോപാധിക ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ രണ്ടു ആള്‍ജാമ്യത്തിനു പുറമേ, അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ഉപാധികള്‍.

വെള്ളിയാഴ്ച, ജാമ്യം നില്‍ക്കാനെത്തിയ കര്‍ണാടക സ്വദേശികളായ രണ്ടു പേര്‍ പിന്മാറിയതോടെയാണ് ബിനീഷ് കോടിയേരിയുടെ ജയില്‍ മോചനം വൈകിയത്. ജാമ്യവ്യവസ്ഥകളുടെ കര്‍ശന സ്വഭാവവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണ വലയത്തിലായേക്കുമെന്ന ഭീതിയുമാണ് പിന്മാറ്റത്തിനു പിന്നിലെന്നു സൂചനയുണ്ട്. ബിനീഷിനു ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപോര്‍ടുണ്ട്.

Keywords: Bineesh Kodiyeri released, blames BJP for his one-year prison time, Bangalore, News, Politics, Bineesh Kodiyeri, Criticism, Media, National.

Post a Comment