Follow KVARTHA on Google news Follow Us!
ad

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്‌ഫോടനം; 2 സൈനികര്‍ക്ക് വീരമൃത്യു; 3 പേര്‍ക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Srinagar,News,Jammu,Kashmir,Soldiers,Dead,Injured,hospital,Treatment,National,
ശ്രീനഗര്‍: (www.kvartha.com 30.10.2021) ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നൗഷേര-സുന്ദര്‍ബാനി സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു സംഭവിക്കുകയും മൂന്നു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്രേളിങ്ങിനിടെ, നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

2 Soldiers Killed In J&K Landmine Blast Close To Line Of Control, Srinagar, News, Jammu, Kashmir, Soldiers, Dead, Injured, Hospital, Treatment, National

സ്ഫോടനം നടന്ന പ്രദേശത്ത് നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിനായി സൈന്യം മൈനുകള്‍ സ്ഥാപിച്ചിരുന്നതായി സൈനിക വക്താക്കള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ടു ചെയ്തു. പട്രോളിങ് സംഘത്തിനുനേരെ ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

ജമ്മുവിലെ പിര്‍പഞ്ജല്‍ മേഖലയുടെ ഭാഗമായ രജൗരി ജില്ലയുടെ കീഴിലാണ് നൗഷേര സെക്ടര്‍, കഴിഞ്ഞ മൂന്നാഴ്ചയായി ഇവിടെ സൈനിക നടപടി പുരോഗമിക്കുകയാണ്. പൂഞ്ച് വനത്തില്‍ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഭീകരര്‍ക്കെതിരെയുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ രണ്ട് ഉദ്യോഗസ്ഥരടക്കം ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ മേഖലയില്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപെറേഷനാണിതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Keywords: 2 Soldiers Killed In J&K Landmine Blast Close To Line Of Control, Srinagar, News, Jammu, Kashmir, Soldiers, Dead, Injured, Hospital, Treatment, National.

Post a Comment