Follow KVARTHA on Google news Follow Us!
ad

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പ് കേസ്; 3 പേര്‍ അറസ്റ്റില്‍

പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പ് Pathanamthitta, News, Kerala, Arrest, Arrested, Case, Police
പത്തനംതിട്ട: (www.kvartha.com 01.07.2021) പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ ഇതുവരെ അറസ്റ്റിലായത് ഒരു ജീവനക്കാരനടക്കം മൂന്നുപേര്‍. സംഭവത്തില്‍ ജനറല്‍ മാനേജറടക്കം ഏഴുപേര്‍ പ്രതികളാവും. ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാമിനെ നാലാം പ്രതിയാക്കും. സ്പിരിറ്റ് ചോര്‍ത്തി വില്‍ക്കാന്‍ സഹായിച്ചത് മധ്യപ്രദേശ് സ്വദേശി അബു എന്നായാളാണെന്ന് കണ്ടെത്തി. 

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് വ്യക്തമായത്. മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും തിരുവല്ലയിലേക്ക് ലോഡുമായെത്തുന്ന ടാങ്കറുകളില്‍ നിന്നും സ്പിരിറ്റ് മോഷ്ടിച്ചാണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്. 

Pathanamthitta, News, Kerala, Arrest, Arrested, Case, Police, Spirit case at Travancore Sugars in Thiruvalla; 3 arrested

തിരുവല്ല വളഞ്ഞവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഷുഗേഴ്‌സ് ആന്റ് കെമികല്‍സിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവന്ന 115000 ലിറ്ററില്‍ 19000 ലിറ്ററും വെട്ടിച്ച് കടത്തിയതായി പരിശോധനയില്‍ വ്യക്തമായി. കേസില്‍ പൊലീസിനെയും ഉള്‍പ്പെടുത്തി അന്വേഷണം വിപുലപ്പെടുത്താനാണ് എക്‌സൈസ് സംഘം തീരുമാനിച്ചിരിക്കുന്നത്.

Keywords: Pathanamthitta, News, Kerala, Arrest, Arrested, Case, Police, Spirit case at Travancore Sugars in Thiruvalla; 3 arrested

Post a Comment