Follow KVARTHA on Google news Follow Us!
ad

കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്ത് വീണ്ടും കൂട്ടക്കുഴിമാടം; അടക്കപ്പെട്ടത് ആവശ്യത്തിന് പോഷകവും ഭക്ഷണവുമില്ലാതെ പീഡിപ്പിച്ചതിനൊടുവില്‍ മരണപ്പെട്ട 182 ഗോത്രവര്‍ഗക്കാരായ കുട്ടികള്‍

Nearly 200 unmarked graves found near Canada residential school #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വാന്‍കൂവര്‍: (www.kvartha.com 01.07.2021) കാനഡയിലെ ബ്രിടീഷ് കൊളംബിയയില്‍ മുന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്ത് വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. കുഴിമാടങ്ങളില്‍ അടക്കപ്പെട്ടത് കുടുംബങ്ങളുടെ പ്രതിഷേധം അവഗണിച്ച് കൊണ്ടുവന്ന് ആവശ്യത്തിന് പോഷകവും ഭക്ഷണവുമില്ലാതെ പീഡിപ്പിച്ചതിനൊടുവില്‍ മരണപ്പെട്ട 182 ഗോത്രവര്‍ഗക്കാരായ കുട്ടികളാണ്. ബ്രിടീഷ് കൊളംബിയയിലെ ക്രാന്‍ബ്രൂകിലെ സെന്റ് യൂജിന്‍ മിഷന്‍ സ്‌കൂള്‍ പരിസരത്ത് ഗോത്രവര്‍ഗ സംഘടനകളുടെ മേല്‍നോട്ടത്തില്‍ പുതിയ സാങ്കേതികത ഉപയോഗിച്ച് ഖനനം നടത്തിയതിലൂടെയാണ് കൂട്ടകികുഴിമാടം കണ്ടെത്തിയത്. 

കാനഡയുടെ പൊതുസംസ്‌കാരത്തിന്റെ ഭാഗമാക്കാനെന്നു പറഞ്ഞ് ഗോത്രവര്‍ഗക്കാരായ കുരുന്നുകളെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ച റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്താണ് 182 പേരുടെ കുഴിമാടം കണ്ടെത്തിയത്. കുടുംബങ്ങളുടെ പ്രതിഷേധം അവഗണിച്ച് കൊണ്ടുവന്ന് ആവശ്യത്തിന് പോഷകാഹാരവും ഭക്ഷണവുമില്ലാതെ പീഡിപ്പിച്ചതിനൊടുവില്‍ മരണപ്പെട്ട കുട്ടികളാണ് ഇങ്ങനെ ആരോരുമറിയാതെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരങ്ങളില്‍ അടക്കപ്പെട്ടത്. 1912 മുതല്‍ 1970കള്‍ വരെ കത്തോലിക സഭയായിരുന്നു സ്‌കൂള്‍ നടത്തിയിരുന്നത്. കാനഡ സര്‍കാര്‍ ഫന്‍ഡ് നല്‍കി നടന്ന 130-ലേറെ നിര്‍ബന്ധിത ബോര്‍ഡിങ് സ്‌കൂളുകളിലൊന്നായിരുന്നു ഇത്. 

News, World, International, Children, School, Education, Death, Mass Grave, Family, Food, Nearly 200 unmarked graves found near Canada residential school


മൂന്ന് ബ്രിടീഷ് കോളനികള്‍ ചേര്‍ത്ത് 1867ല്‍ കാനഡ ഡൊമിനിയന്‍ രൂപവത്കരിച്ചതിന്റെ വാര്‍ഷികമായ കാനഡ ദിനം ജൂലൈ ഒന്നിന് ആഘോഷമാക്കാനിരിക്കെയാണ് വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തല്‍. ഈ ആഘോഷം നിര്‍ത്തിവെക്കണമെന്ന് ഗോത്രവര്‍ഗ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതോടെ കാനഡയിലുടനീളം വിവിധ മുനിസിപാലിറ്റികളില്‍ ഇത്തരം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചവരുടെ പ്രതിമകള്‍ തകര്‍ത്തും ആഘോഷം പിന്‍വലിച്ചും ഐക്യദാര്‍ഢ്യ പ്രകടനം സജീവമാണ്.  

അടയാളപ്പെടുത്താത്ത 200 ഓളം ശവക്കുഴികള്‍ കണ്ടെത്തിയത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ നിശ്ശബ്ദയാക്കുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ ട്വീറ്റ് ഇങ്ങനെ ചെയ്തു, 'ഇന്നത്തെ കണ്ടെത്തല്‍ കാനഡയിലുടനീളമുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് സമീപം കണ്ടെത്തിയ അടയാളപ്പെടുത്താത്ത ശ്മശാന സ്ഥലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഇതുപോലുള്ള നിമിഷങ്ങളില്‍ വാക്കുകള്‍ എല്ലായ്‌പ്പോഴും കുറയുന്നതായി തോന്നുന്നു.'

കഴിഞ്ഞ മേയ് മാസത്തില്‍ ബ്രിടീഷ് കൊളംബിയയിലെ കാംലൂപ്‌സില്‍ 215 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച സാസ്‌കചെവാനില്‍ 751 പേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഏറെയും കുട്ടികളുടെയായിരുന്നു.

Keywords: News, World, International, Children, School, Education, Death, Mass Grave, Family, Food, Nearly 200 unmarked graves found near Canada residential school 

Post a Comment