Follow KVARTHA on Google news Follow Us!
ad

ഇറാഖ് യുദ്ധത്തിന്റെ മുഖ്യസൂത്രധാരികളിലൊരാളായ യുഎസിന്റെ മുന്‍ പ്രതിരോധ സെക്രടറി ഡോണള്‍ഡ് റംസ്‌ഫെല്‍ഡ് അന്തരിച്ചു

Former U.S. Defense Secretary Donald Rumsfeld dead at 88 #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വാഷിങ്ടന്‍: (www.kvartha.com 01.07.2021) യുഎസിന്റെ മുന്‍ പ്രതിരോധ സെക്രടറി ഡോണള്‍ഡ് റംസ്‌ഫെല്‍ഡ് (88) അര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചു. ഇറാഖ് യുദ്ധത്തിന്റെ മുഖ്യസൂത്രധാരികളില്‍ ഒരാളായിരുന്നു അന്തരിച്ച ഡോണള്‍ഡ് റംസ്‌ഫെല്‍ഡ്. 

1975 മുതല്‍ 1977 വരെ പ്രസിഡന്റ് ജെറാള്‍ഡ് ഫോഡിനൊപ്പവും 2001 മുതല്‍ 2006 വരെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രടറിയായി പ്രവര്‍ത്തിച്ചു. എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങള്‍ മെനഞ്ഞ 43കാരനായ റംസ്‌ഫെല്‍ഡ് പിന്നീട് 74-ാം വയസിലാണ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പം പ്രവര്‍ത്തിക്കുന്നത്. 

News, World, International, Washington, Death, President, Sadham Hussien, Former U.S. Defense Secretary Donald Rumsfeld dead at 88


അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ചതും സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്നു നീക്കിയതുമുള്‍പെടെയുള്ള യുഎസിന്റെ കടുത്ത നടപടികള്‍ക്കു ചുക്കാന്‍ പിടിച്ച റംസ്‌ഫെല്‍ഡിനെതിരെ ഗ്വണ്ടനാമോ തടവറയിലെ പീഡനങ്ങള്‍ ഉള്‍പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

Keywords: News, World, International, Washington, Death, President, Sadham Hussien, Former U.S. Defense Secretary Donald Rumsfeld dead at 88

Post a Comment