Follow KVARTHA on Google news Follow Us!
ad

ഗ്രേസ് മാര്‍ക് ഒഴിവാക്കിയതോടെ ആശങ്ക; ഗ്രേഡിനെയും വിജയത്തെയും ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍

Concerns over Grace Mark; Students will be affected by grade and success #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.07.2021) എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ക്ക് ഗ്രേസ് മാര്‍ക് ഉണ്ടാവില്ലെന്ന സര്‍കാര്‍ തീരുമാനത്തോടെ ആശങ്കയിലായിരിക്കുകയാണ് വിദ്യാര്‍ഥികള്‍. വിജയിക്കാനുള്ള പ്രതീക്ഷയും തകരുമെന്ന ഭയത്തിലാണ് പല വിദ്യാര്‍ഥികളും. ഗ്രേസ് മാര്‍കിന് പരിഗണിക്കുന്ന എസ് പി സി, എന്‍ എസ് എസ്, സ്‌കൗട് ആന്‍ഡ് ഗൈഡ്, എന്‍ സി സി എന്നിവരുടെ പ്രവര്‍ത്തനം കൊറോണ കാലത്തും സജീവമായുണ്ടായിരുന്നു.

Thiruvananthapuram, SSLC, Plus 2, Education, Teachers, NSS, Minister, Study class, Examination, Facebook Post, Concerns over Grace Mark; Students will be affected by grade and success

പ്ലസ് വണില്‍ മാര്‍ക് കുറഞ്ഞത് മൂലം ഗ്രേസ് മാര്‍കിന്റെ അടിസ്ഥാനത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് ചില വിദ്യാര്‍ഥികള്‍ പറയുന്നു. ഗ്രേഡ് കൂടാനും ഗ്രേസ് മാര്‍ക് സഹായിച്ചിരുന്നു.

ഗ്രേസ് മാര്‍ക് ഒഴിവാക്കിയ തീരുമാനം സര്‍കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ പോലെ ഗ്രേസ്മാര്‍ക് നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്:


Keywords: Thiruvananthapuram, SSLC, Plus 2, Education, Teachers, NSS, Minister, Study class, Examination, Facebook Post, Concerns over Grace Mark; Students will be affected by grade and success
< !- START disable copy paste -->

Post a Comment