Follow KVARTHA on Google news Follow Us!
ad

മിതാലി, അശ്വിന്‍ എന്നിവരെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്നയിക്കും ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംമ്ര എന്നിവരെ അര്‍ജുന അവാര്‍ഡിനും ബിസിസിഐ ശുപാര്‍ശ ചെയ്യും

BCCI to recommend Mithali Raj, R Ashwin for Rajiv Gandhi Khel Ratna award #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 01.07.2021) ഇന്‍ഡ്യന്‍ സ്പിനെര്‍ ആര്‍ അശ്വിനേയും വനിതാ ക്രികെറ്റില്‍ ഇന്‍ഡ്യയുടെ ടെസ്റ്റ്- ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിനേയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്നയ്ക്കും കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംമ്ര, ശിഖര്‍ ധവാന്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനും ബിസിസിഐ ശുപാര്‍ശ ചെയ്യും. 

38 കാരിയായ മിതാലി 22 വര്‍ഷമായി ഇന്‍ഡ്യന്‍ വനിതാ ടീമിനൊപ്പമുണ്ട്. ഏകദിന ക്രകെറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മിതാലി രാജ്. 7000 റണ്‍സിനു മുകളില്‍ താരം എടുത്തിട്ടുണ്ട്. നേരത്തെ തന്നെ അര്‍ജുന അവാര്‍ഡ് മിതാലി സ്വന്തമാക്കിയിരുന്നു.

News, National, India, New Delhi, Sports, Cricket, Players, Award, BCCI to recommend Mithali Raj, R Ashwin for Rajiv Gandhi Khel Ratna award


നിലവില്‍ ഇന്‍ഡ്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന അശ്വിന്‍ 79 ടെസ്റ്റുകളില്‍ നിന്നായി 413 വികെറ്റും ഏകദിനത്തില്‍ 150 വികെറ്റും ടി20യില്‍ 42 വികെറ്റും താരം നേടിട്ടുണ്ട്. ഇതിഹാസ താരം സചിന്‍ ടെന്‍ഡുല്‍കര്‍, മുന്‍ ഇന്‍ഡ്യന്‍ നായകന്‍ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഖേല്‍രത്ന നേടിയ മറ്റു ക്രികെറ്റ് താരങ്ങള്‍. 

ശിഖര്‍ ധവാന് ഇത്തവണ അര്‍ജുന ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 142 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 5977 റണ്‍സും ടെസ്റ്റില്‍ 2315 റണ്‍സും ടി20യില്‍ 1673 റണ്‍സുമാണ് ധവാന്‍ന്റെ സമ്പാദ്യം. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്‍ഡ്യയുടെ നായകന്‍ കൂടിയാണ് ഈ ഇടംകൈയ്യന്‍.

Keywords: News, National, India, New Delhi, Sports, Cricket, Players, Award, BCCI to recommend Mithali Raj, R Ashwin for Rajiv Gandhi Khel Ratna award

Post a Comment