Follow KVARTHA on Google news Follow Us!
ad

മൂക്കടപ്പ് മാറാന്‍ വെളുത്തുള്ളി മൂക്കില്‍ വച്ച് യുവതി; ഫലം ഞെട്ടിക്കുന്നത്; വൈറല്‍ വിഡിയോ കാണാം!

America,News,Video,Health and Fitness,Woman,Social Media,World,
അമേരിക്ക: (www.kvartha.com 29.06.2021) പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് സൈനസൈറ്റിസ്. ഇപ്പോഴിതാ സൈനസ് മൂലമുള്ള മൂക്കടപ്പ് മാറ്റാന്‍ എളുപ്പവഴിയുമായി എത്തിയിരിക്കയാണ് 29കാരിയായ റോസലിന്‍ കാതറിന്‍ എന്ന യുവതി. യുഎസിലെ അരിസോണ്‍ സ്വദേശിനിയാണ് റോസ്ലിന്‍.

Woman stuffs her nose with garlic in latest TikTok hack, America, News, Video, Health and Fitness, Woman, Social Media, World

മൂക്കടപ്പ് മാറ്റാന്‍ രണ്ട് അല്ലി വെളുത്തുള്ളി മതിയെന്ന് കാണിച്ചു തരികയാണ് റോസ്ലിന്‍. ടിക് ടോകില്‍ കണ്ട ഒരു വിഡിയോ അനുകരിക്കുകയാണ് റോസലിന്‍. ഓരോ അല്ലി വെളുത്തുള്ളി രണ്ട് മൂക്കിലേക്ക് കയറ്റിവെച്ചു. 10 മിനുട്ടു നേരം ഇത് തുടര്‍ന്നു. മൂക്കില്‍ നിന്ന് അല്ലികള്‍ മാറ്റിയപ്പോഴുണ്ടായ ഫലം ഞെട്ടിക്കുന്നതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

മൂക്കിനുള്ളില്‍ വേദനിക്കുകയോ നീറുകയോ ചെയ്തില്ല. 10-15 മിനുട്ട് നേരം മൂക്കിനുള്ളില്‍ വെളുത്തുള്ളി വച്ചു. തിരിച്ചെടുത്തപ്പോള്‍ മൂക്കടപ്പ് മാറിയെന്നാണ് യുവതി അവകാശപ്പെടുന്നത്.

റോസലിന്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിഡിയോയ്ക്ക് അഞ്ചു ലക്ഷത്തിലധികം ലൈകുകളും 35 ആയിരം ഷെയറുകളും ലഭിച്ചു. പലരും ഇത്തരത്തില്‍ വെളുത്തുള്ളി അല്ലി മൂക്കില്‍ വച്ച് പരീക്ഷിച്ചുവെങ്കിലും വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചത്.

 

Keywords: Woman stuffs her nose with garlic in latest TikTok hack, America, News, Video, Health and Fitness, Woman, Social Media, World.

Post a Comment