Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ ഫോണ്‍ കണക്ഷന്‍ മുറിഞ്ഞതോടെ സിഗ്നലിനായി മരത്തില്‍ കയറി; 15കാരന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം

Lightning Kills Boy Who Climbed Tree For Mobile Network In Maharashtra #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 29.06.2021) കാലികളെ മേയ്ക്കാന്‍ പോയ 15 കാരന് ഇടിമിന്നലേറ്റു ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഗഢ് ജില്ലയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. മൊബൈല്‍ ഫോണിന് സിഗ്നല്‍ തിരഞ്ഞ് മരത്തില്‍ കയറിയപ്പോഴാണ് മിന്നലേറ്റത്. 

ദഹാനുയിലെ മങ്കര്‍പാഡയില്‍ നാലു കുട്ടികള്‍ കാലികളെ മേയ്ക്കാന്‍ പോയതായിരുന്നു. ഈ സമയം മൊബൈല്‍ ഫോണ്‍ കണക്ഷന്‍ മുറിഞ്ഞതോടെ മരത്തില്‍ കയറി നിന്ന് സിഗ്നല്‍ കിട്ടുമോയെന്ന് നോക്കിയതായിരുന്നു 15കാരന്‍. ഇതിനിടെ പെട്ടെന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയും എത്തുകയായിരുന്നു. 

News, National ,India, Mumbai, Lightning, Death, Mobile Phone, Rain, Lightning Kills Boy Who Climbed Tree For Mobile Network In Maharashtra


ശക്തമായ മിന്നലേറ്റുവീണ നാലു പേരുടെയും ബോധം പോയി. ഇതില്‍ രവീന്ദ്ര കോര്‍ഡയെന്ന കൗമാരക്കാരന്‍ തത്ക്ഷണം മരിക്കുകയായിരുന്നു. മറ്റുള്ളവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Keywords: News, National ,India, Mumbai, Lightning, Death, Mobile Phone, Rain, Lightning Kills Boy Who Climbed Tree For Mobile Network In Maharashtra

Post a Comment