Follow KVARTHA on Google news Follow Us!
ad

ആന്ധ്രാപ്രദേശില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരന്മാരായ ഏഴും പത്തും വയസുള്ള കുട്ടികളെ ക്രൂരമായി അടിച്ചുകൊന്നു; ഇളയച്ഛന്‍ അറസ്റ്റില്‍

Andhra Pradesh Man Kills 2 children, Surrenders #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹൈദരാബാദ്: (www.kvartha.com 29.06.2021) വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരന്മാരായ ഏഴും പത്തും വയസുള്ള കുട്ടികളെ ക്രൂരമായി അടിച്ചുകൊന്ന ഇളയച്ഛന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പാര്‍ഥിവ് സഹസാവത്, റോഹന്‍ അശ്വിന്‍ എന്നീ ആണ്‍കുട്ടികളെയാണ് കുട്ടികളുടെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് ക്രൂരമായി കൊല്ലപ്പെടുത്തിയത്.

ചെറിയ കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂത്ത കുട്ടി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെയാണ് രണ്ടുപേരുടെയും ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇളയച്ഛന്‍ ശ്രീനിവാസ റാവു ദയ പോലുമില്ലാതെ അതിക്രൂരമായി കുട്ടികളെ മര്‍ദിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ എത്തിയ ശ്രീനിവാസ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

News, National, India, Hyderabad, Crime, Killed, Children, Police, Arrested, Accused, Andhra Pradesh Man Kills 2 children, Surrenders


കഴിഞ്ഞ ദിവസം അമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു കുട്ടികള്‍. കുട്ടികളുടെ മാതാപിതാക്കളായ കോടേശ്വര റാവുവും ഉമാദേവിയും മുത്തശ്ശിയുടെ സമീപത്ത് മക്കളെ നിര്‍ത്തി കൂലിവേലക്ക് പോയ സമയത്താണ് സംഭവമുണ്ടായത്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ വീടിനകത്തുകൊണ്ടുപോയി മരക്കഷണം കൊണ്ട് ശ്രീനിവാസ റാവു അടിക്കുകയായിരുന്നുവെന്ന് പറയുന്നു. 

അതേസമയം ഇവരോടൊപ്പം കളിച്ചുകൊണ്ടിരുന്ന സ്വന്തം മകനെ ഇയാള്‍ മര്‍ദിച്ചിട്ടില്ല. ശ്രീനിവാസ റാവുവിനെ ഭാര്യവീട്ടുകാര്‍ പരിഗണിക്കുന്നില്ല എന്ന തോന്നലില്‍, അപമാനത്തിന് പകരം വീട്ടാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് എസ് ഐ സൂര്യ നാരായണ പറഞ്ഞു.

Keywords: News, National, India, Hyderabad, Crime, Killed, Children, Police, Arrested, Accused, Andhra Pradesh Man Kills 2 children, Surrenders

Post a Comment