Follow KVARTHA on Google news Follow Us!
ad

അകൗണ്ടില്‍ നിന്ന് 3.22 ലക്ഷം രൂപ പിന്‍വലിച്ചതായി മെസേജ്; ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നെന്ന സംശയത്തില്‍ പരാതി നല്‍കിയ സ്‌കൂള്‍ അധ്യാപിക വെട്ടിലായി, സംഭവം ഇങ്ങനെ

12 Year Old Child Blew 3 Lakh 22 Thousand Rupees From Mother’s Account Due To Free Fire Online Game#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റായ്പൂര്‍: (www.kvartha.com 29.06.2021) അകൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി മെസേജ് വന്നയുടന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നെന്ന സംശയത്തില്‍ പരാതി നല്‍കിയ സ്‌കൂള്‍ അധ്യാപിക വെട്ടിലായി. മൂന്ന് മാസത്തിനിടെ അകൗണ്ടില്‍ നിന്ന് താന്‍ അറിയാതെ 3.22 ലക്ഷം രൂപ പിന്‍വലിക്കപ്പെട്ടതറിഞ്ഞ് ഛത്തിസ്ഗഢിലെ പന്‍ഖാജൂര്‍ സ്വദേശിയായ പി വി 12 മിഡില്‍ സ്‌കൂളില്‍ അധ്യാപിക ശുഭ്ര പാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഒരു തവണ പോലും ഒ ടി പി വരാതെ പണം നഷ്ടപ്പെട്ടതോടെ പൊലീസ് പുതിയ തട്ടിപ്പ് രീതിയാണെന്ന് സംശയിച്ചു. എന്നാല്‍ അകൗണ്ടുമായി ബന്ധിപ്പിച്ച അതേ മൊബൈല്‍ നമ്പറില്‍ നിന്നുമാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ മനസിലായി. മാര്‍ച് എട്ടിനും ജൂണ്‍ 10നും ഇടയില്‍ 278 തവണയായാണ് പണം പിന്‍വലിക്കപ്പെട്ടത്. ജൂണ്‍ 11നാണ് അധ്യാപിക പരാതി നല്‍കിയത്.

News, National, India, Teacher, Finance, Bank, Son, Technology, Business, 12 Year Old Child Blew 3 Lakh 22 Thousand Rupees From Mother’s Account Due To Free Fire Online Game


അന്വേഷണത്തില്‍ യുവതിയുടെ 12 വയസുകാരനായ മകനാണ് പണം പിന്‍വലിച്ചതെന്ന് പൊലീസ് കണ്ടെത്തി. പണമെല്ലാം ഓണ്‍ലൈന്‍ ഗെയിമില്‍ മുന്നേറാനായാണ് 12കാരന്‍ ചെലവിട്ടത്. മൊബൈല്‍ ഗെയിമില്‍ ഉയര്‍ന്ന ലെവലിലേക്ക് കയറ്റം ലഭിക്കാനായി ആയുധങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് ബാലന്‍ ഭീമന്‍ തുക ചെലവിട്ടത്. 

മൊബൈലില്‍ 'ഫ്രീഫയര്‍' എന്ന ഗെയിമാണ് കളിച്ചുകൊണ്ടിരുന്നത്. ചോദ്യം ചെയ്യലില്‍ മൊബൈല്‍ ഗെയിമിന് അടിമപ്പെട്ട കുട്ടി ഗെയിമിലെ ലെവലുകള്‍ വിജയിക്കാനായി പണം ചെലവിട്ടതായി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Teacher, Finance, Bank, Son, Technology, Business, 12 Year Old Child Blew 3 Lakh 22 Thousand Rupees From Mother’s Account Due To Free Fire Online Game

Post a Comment