Follow KVARTHA on Google news Follow Us!
ad

ആശുപത്രിയില്‍ പ്രവേശനം ലഭിച്ചില്ല; കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായ വനിതാ എന്‍ജിനീയര്‍ക്ക് കാറില്‍ ദാരുണാന്ത്യം

Woman Dies In Car Outside Noida Hospital, Gasping, Unable To Find Bed #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 01.05.2021) ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതിരുന്ന വനിതാ എന്‍ജിനീയര്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് കാറില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സര്‍കാര്‍ ആശുപത്രിക്ക് പുറത്താണ് സംഭവം. 35കാരിയായ ജാഗ്രതി ഗുപ്തയെയാണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആശുപത്രി പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നുമണിക്കൂറിലധികം യുവതിയും കൂടെയുണ്ടായിരുന്ന വീട്ടുടമസ്ഥനും ആശുപത്രിക്ക് പുറത്ത് കാറില്‍ കഴിഞ്ഞു. പിന്നീട് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞ ജാഗ്രതി കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.  


News, National, India, New Delhi, Hospital, COVID-19, Trending, Health, Health and Fitness, Treatment, Death, Help, Woman Dies In Car Outside Noida Hospital, Gasping, Unable To Find Bed


'യുവതിയുടെ വീട്ടുടമസ്ഥന്‍ സഹായത്തിനായി യാചിക്കുമ്പോള്‍ ഞാന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആരും അദ്ദേഹത്തെ കേള്‍ക്കാന്‍ തയാറായിരുന്നില്ല. ഏകദേശം മൂന്നരയോടെ അവര്‍ വീണു. ഇതോടെ അദ്ദേഹം ആശുപത്രിയിലെ റിസപ്ഷനിലെത്തുകയും യുവതിക്ക് ശ്വാസമില്ലെന്ന് അറിയിക്കുകയുമായിരുന്നു. ജീവനക്കാര്‍ എത്തിയെങ്കിലും മരിച്ചതായി അറിയിച്ചു' -ദൃക്‌സാക്ഷിയായ സചിന്‍ എന്നയാള്‍ എന്‍ ഡി ടി വിയോട് പറഞ്ഞു.   

ഒപ്പമുണ്ടായിരുന്നയാളുടെ വീട്ടിലാണ് യുവതിയുടെ താമസം. ഭര്‍ത്താവും രണ്ടു കുട്ടികളും മധ്യപ്രദേശിലാണ്. 
യുപിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

Keywords: News, National, India, New Delhi, Hospital, COVID-19, Trending, Health, Health and Fitness, Treatment, Death, Help, Woman Dies In Car Outside Noida Hospital, Gasping, Unable To Find Bed

Post a Comment