Follow KVARTHA on Google news Follow Us!
ad

എ ടി എം കുത്തിപൊളിച്ച്‌ കവർചാ ശ്രമം: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

Robbery Attempted at ATM, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചവറ: (www.kvartha.com 01.05.2021) ഫെഡറൽ ബാങ്കിന്റെ നീണ്ടകര ശാഖയോടു ചേർന്നുള്ള എടിഎം കുത്തിപൊളിച്ച് കവർചാ ശ്രമം. വെള്ളിയാഴ്ച പുലർചെ 1.26നാണ് മൂന്നു യുവാക്കൾ ദേശീയപാതയോരത്തെ എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ചത്. 4 മിനിറ്റാണ് എടിഎമിനുള്ളിൽ യുവാക്കൾ ചെലവഴിച്ചത്. സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. 1.26 നു എടിഎമിനുള്ളിൽ കടന്ന സംഘം സമീപത്തെ മേശ തുറന്ന് എന്തോ എടുത്ത് മെഷീൻ കുത്തിത്തുറക്കാൻ ശ്രമം നടത്തുന്നു. ശക്തിയായി വലിച്ചു മെഷീന്റെ ഭാഗം ഇളക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ 1.30 ഓടേ സംഘം മടങ്ങുന്നതാണു സിസിടിവി ദൃശ്യത്തിലുള്ളത്.

എന്നാൽ എടിഎം പൊളിക്കാൻ ശ്രമിക്കുമ്പോൾ ഫെഡറൽ ബാങ്കിന്റെ പ്രധാന ഓഫിസിൽ അലാം മുഴങ്ങുകയും തുടർന്ന് ബാങ്ക് അധികൃതർ ചവറ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തും മുൻപ് യുവാക്കൾ പുറത്തിറങ്ങി സമീപത്തെ മറ്റൊരു വ്യാപാര സ്ഥാപനം കുത്തിത്തുറക്കാൻ ശ്രമിച്ചു.

News, Chavara, Kollam, Kerala, ATM, Theft, Robbery, Top-Headlines,

വാഹനം നിർത്തി ഇവരെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും മൂന്നു പേരും നീണ്ടകര ഹാർബർ ഭാഗത്തേക്ക് ഓടി മറയുകയായിരുന്നു. നീണ്ടകര ഹാർബർ ഉൾപെടെയുള്ള പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. കവർചാ ശ്രമത്തിന്റെ സിസിടിവി ക്യാമറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


Keywords: News, Chavara, Kollam, Kerala, ATM, Theft, Robbery, Top-Headlines,  Robbery Attempted at ATM.
< !- START disable copy paste -->

Post a Comment