Follow KVARTHA on Google news Follow Us!
ad

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡെല്‍ഹി എയിംസിലേക്ക് മാറ്റി

Kappan shifted to AIIMS, Delhi for treatment #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 01.05.2021) യു എ പി എ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ സുപ്രീംകോടതി നിര്‍ദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഡെല്‍ഹി എയിംസിലേക്ക് മാറ്റി. ഒരു ഡെപ്യൂടി ജയിലറെയും മെഡികല്‍ ഓഫീസറെയും കാപ്പനോടൊപ്പം ഉത്തര്‍പ്രദേശ് സര്‍കാര്‍ നിയോഗിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സ നല്‍കി ആരോഗ്യം വീണ്ടെടുത്ത ശേഷം കാപ്പനെ മഥുരയിലെ ജയിലിലേക്ക് കൊണ്ടു പോകാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 

ഉത്തര്‍പ്രദേശ് സര്‍കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളി സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഏപ്രില്‍ 28ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഡെല്‍ഹി എയിംസിലേക്കോ ആര്‍ എം എല്‍ ആശുപത്രിയിലേക്കോ കാപ്പനെ മാറ്റണമെന്നാണ് കോടതി നിര്‍ദേശിച്ചത്. പ്രമേഹം, ഹൃദയ സംബന്ധമായ രോഗം അടക്കമുള്ള അസുഖങ്ങള്‍ കാപ്പനുണ്ടെന്ന യുപി സര്‍കാരിന്റെ വൈദ്യപരിശോധനാ റിപോര്‍ടും കോടതി പരിഗണിച്ചിരുന്നു. 

News, National, India, New Delhi, Health, Journalist, Hospital, Treatment, Supreme Court of India, Lawyer, Kappan shifted to AIIMS, Delhi for treatment


ജയിലില്‍ വെച്ച് സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വൈദ്യപരിശോധന റിപോര്‍ടില്‍ ഉത്തര്‍പ്രദേശ് സര്‍കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിതനായിരിക്കെ 
ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് താടിയെല്ലിന് പരിക്ക് പറ്റിയതായി നേരത്തെ മധുര ജയിലിലെ മെഡിക്കല്‍ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡെല്‍ഹിയിലെ എയിംസില്‍ നടത്തുമെന്നാണ് സൂചന. ഈ പരിക്ക് ഭേദമായിട്ടില്ലെന്നും മെഡികല്‍ റിപോര്‍ടില്‍ പറയുന്നു.

കോവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് യുപി സര്‍കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടക്കാല അപേക്ഷ പരിഗണിക്കവെ, മുഖത്തെ പരിക്ക് അടക്കമുള്ള കാര്യങ്ങളില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കാപ്പന്റെ അഭിഭാഷകന്‍ അഡ്വ. വില്‍സ് മാത്യൂ ആവശ്യപ്പെട്ടത്. വിദഗ്ധ ചികിത്സ ലഭിക്കാനായി ഡെല്‍ഹിയിലെ മികച്ച ആശുപത്രിയിലേക്ക് കാപ്പനെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യം ഉന്നയിച്ചിരുന്നു.

Keywords: News, National, India, New Delhi, Health, Journalist, Hospital, Treatment, Supreme Court of India, Lawyer, Kappan shifted to AIIMS, Delhi for treatment

Post a Comment