Follow KVARTHA on Google news Follow Us!
ad

ഉയരമുള്ള പ്ലാവില്‍ നിന്ന് നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

ഉയരമുള്ള പ്ലാവില്‍ നിന്ന് നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ച് Kattappana, News, Kerala, Accident, Death, Hospital
കട്ടപ്പന: (www.kvartha.com 01.05.2021) ഉയരമുള്ള പ്ലാവില്‍ നിന്ന് നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ച് വീണുപോയ തൊഴിലാളിക്ക് ദാരുണാന്ത്യം. മധുര സ്വദേശി അറുമുഖന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളയാംകുടി കൊങ്ങിണിപ്പടവിലെ ഏലത്തോട്ടത്തിലാണ് സംഭവം. ഈ തോട്ടത്തിലാണ് അറുമുഖന്‍ വര്‍ഷങ്ങളായി പണിയെടുത്തിരുന്നത്.

                                                                            
Kattappana, News, Kerala, Accident, Death, Hospital, Jackfruit, Tree, Jackfruit fell to ground from high tree and hit one's head; Man died


മറ്റൊരു തൊഴിലാളി ചരിവുള്ള പ്രദേശത്തു നില്‍ക്കുന്ന പ്ലാവില്‍ കയറി. ഇതേസമയത്ത് കുറച്ചു മാറി ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്നു അറുമുഖന്‍. 40 അടി ഉയരമുള്ള പ്ലാവില്‍ നിന്ന് മറ്റൊരു തൊഴിലാളി ചെത്തിയിട്ട ചക്ക നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ച് അറുമുഖന്‍ വീണു പോയി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


Keywords: Kattappana, News, Kerala, Accident, Death, Hospital, Jackfruit, Tree, Jackfruit fell to ground from high tree and hit one's head; Man died

Post a Comment