Follow KVARTHA on Google news Follow Us!
ad

സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുക്കും: കുസുമം ടീചെറെ ഭീകരവാദിയായി മുദ്ര കുത്തരുത്: പരിസ്ഥിതി സമിതി

Do not label Kusumam Teacher as a terrorist: Environment Committee, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com 01.05.2021) അരിപ്പയിൽ കുടിൽ കെട്ടി താമസിക്കുന്ന ദളിത് ആദിവാസികൾക്ക് കഴിഞ്ഞവർഷം കൊറോണ കാലത്ത് സർകാർ ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട് നവമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നതിലൂടെ പ്രൊഫ. കുസുമം ജോസഫിനെ ഭീകരവാദിയായി മുദ്ര കുത്താനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് ജില്ലാ പരിസ്ഥിതി സമിതി.

തികച്ചും സമാധാനപരമായ മാർഗങ്ങളിലൂടെ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തി വരുന്ന കുസുമം ടീചെർക്കെതിരെയുള്ള പൊലീസ് നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംസാരിക്കുന്നവരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കങ്ങളുണ്ടാകുന്നത് ലജ്ജാവഹമാണെന്നും സമിതി വിലയിരുത്തി.
പാവപ്പെട്ട മനുഷ്യർക്ക് ഭക്ഷണമെത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസാരിക്കുന്നത് കലാപത്തിനുള്ള ആഹ്വാനമാണെന്ന് കണ്ടെത്തുന്നവരോട് സഹതപിക്കാനേ നിവൃത്തിയുള്ളു. സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും സമിതി പറഞ്ഞു.

News, Kollam, Teacher, Kerala, Stage, Top-Headlines, News, Kusumam Teacher, Environment Committee,

കുസുമം ടീചെറെ പിന്തുണയ്ക്കാൻ സാംസ്ക്കാരിക കേരളം തയ്യാറാവണം. ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും എഴുതാനുമെല്ലാം കേരളീയ സമൂഹം നേടിയെടുത്തത് ത്യാഗോജ്ജലങ്ങളായ സമരങ്ങളിലൂടെയാണെന്ന ചരിത്രബോധം മറച്ചുവെക്കുന്ന അധികാരികളെ ചോദ്യം ചെയ്യാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും സമിതി ആഹ്വാനം ചെയ്തു.

യോഗത്തിൽ അഡ്വ. ടി വി രാജേന്ദ്രൻ, പി വി സുധീർകുമാർ, അഡ്വ. കെ പീതാംബരൻ, പി കൃഷ്ണൻ, പവിത്രൻ തോയമ്മൽ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കെ വിനയൻ, രാമകൃഷ്ണൻ വാണിയമ്പാറ തുടങ്ങിയവർ സംസാരിച്ചു.

Keywords: News, Kollam, Teacher, Kerala, Stage, Top-Headlines, News, Kusumam Teacher, Environment Committee, Do not label Kusumam Teacher as a terrorist: Environment Committee.    

< !- START disable copy paste -->


Post a Comment