Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം; ഇന്‍ഡ്യയില്‍ നിന്നും യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്‌മെന്റുകള്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി

ഇന്‍ഡ്യയില്‍ നിന്നും യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്‌മെന്റുകള്‍ക്ക് താല്‍കാലിക നിരോധനം London, News, World, Job, Nurse, Ban, COVID-19
ലണ്ടന്‍: (www.kvartha.com 01.05.2021) ഇന്‍ഡ്യയില്‍ നിന്നും യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്‌മെന്റുകള്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബ്രിടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിവിധ ട്രസ്റ്റുകള്‍ക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിലവില്‍ ജോബ് ഓഫര്‍ ലഭിച്ചവരുടെ അവസരങ്ങള്‍ നഷ്ടപ്പെടില്ല. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കണമെന്നും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. താല്‍കാലികമായാണ് നഴ്സിങ് റിക്രൂട്‌മെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നഴ്സിങ് റിക്രൂട്ട്മെന്റുകള്‍ക്ക് നിരോധനം.

London, News, World, Job, Nurse, Ban, COVID-19, Covid expansion; Temporary ban on nursing recruitment from India to UK

Keywords: London, News, World, Job, Nurse, Ban, COVID-19, Covid expansion; Temporary ban on nursing recruitment from India to UK

Post a Comment