Follow KVARTHA on Google news Follow Us!
ad

140 മണ്ഡലങ്ങളിലും വ്യാജരെ കുടുക്കാന്‍ അരയും തലയും മുറുക്കി യുഡിഎഫ്; ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂതുകളിലെത്തിക്കാന്‍ നടപടി തുടങ്ങി

UDF to trap fraudsters in 140 constituencies #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.04.2021) 140 മണ്ഡലങ്ങളിലും വ്യാജരെ കുടുക്കാന്‍ അരയും തലയും മുറുക്കി യു ഡി എഫ് രംഗത്ത്. ഹൈകോടതിയില്‍നിന്നു പ്രതീക്ഷിച്ച ഇടപെടല്‍ ഉണ്ടാകാതിരുന്നതോടെയാണ് പ്രവര്‍ത്തകരെ അണിനിരത്തി വ്യാജവോടിനു തടയിടാന്‍ യു ഡി എഫ് തയാറെടുക്കുന്നത്. ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂതുകളിലെത്തിക്കാന്‍ നടപടി തുടങ്ങി. വോടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തെളിവു സഹിതം പുറത്തെത്തിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണു ദൗത്യം. 

വ്യാജവോടുകള്‍ തടയാന്‍ നേരിട്ടിറങ്ങാതെ മറ്റു മാര്‍ഗമില്ലെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ഓരോ മണ്ഡലത്തിലും ശരാശരി 20,000 വോടര്‍മാരുടെ കാര്യത്തില്‍ ക്രമക്കേടു നടന്നുവെന്നാണു സംശയിക്കുന്നത്. വ്യാജവോടര്‍മാരുടെ പട്ടിക ബൂതുതലത്തില്‍ പരിശോധിച്ച് നടപടികളെടുക്കാനാണു നിര്‍ദേശം.

വ്യാജവോട് പ്രതിരോധദൗത്യത്തിനു നേതൃത്വം നല്‍കാന്‍ എല്ലാ മണ്ഡലങ്ങളിലും വിദഗ്ധരെ നിയോഗിക്കും. കള്ളവോടു തടയേണ്ട രീതിയെക്കുറിച്ച് ബൂത് ഏജന്റുമാര്‍ക്കു പരിശീലനം നല്‍കും. നിയമ നടപടികളുള്‍പെടെ സ്വീകരിക്കാനും തയാറെടുക്കുന്നുണ്ട്.

എല്ലാ മണ്ഡലങ്ങളിലും വ്യാജവോടുകള്‍ സംശയിക്കുന്നതിനാല്‍ മുഴുവന്‍ ബൂതുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പു കമിഷനോട് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു ജില്ലാതലത്തിലും നിവേദനം നല്‍കും.

News, Kerala, State, Assembly-Election-2021, Assembly Election, Election, Politics, Trending, Ramesh Chennithala, Election Commission, Fake, Voters, Technology, Business, Finance, UDF to trap fraudsters in 140 constituencies


ആദ്യഘട്ടമായി പരിശോധനയില്‍ തെളിഞ്ഞ 4.34 ലക്ഷം വ്യാജവോടുകളുടെ പട്ടിക ഓപറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റില്‍ (www.operationtwins.com) പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പു കമിഷനു നല്‍കിയ പരാതിക്കൊപ്പം സമര്‍പിച്ച മണ്ഡലാടിസ്ഥാനത്തിലുള്ള പട്ടികയാണു പ്രസിദ്ധീകരിച്ചത്. മണ്ഡലത്തിനുള്ളിലെ ഇരട്ടവോട്ടുകളും പല മണ്ഡലങ്ങളിലായി ചേര്‍ത്ത വ്യാജവോട്ടുകളും വെബ്‌സൈറ്റിലുണ്ട്. 

ഉടന്‍ തന്നെ ഫോടോ സഹിതമുള്ള തെളിവുകള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടും. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സത്യമെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം.

Keywords: News, Kerala, State, Assembly-Election-2021, Assembly Election, Election, Politics, Trending, Ramesh Chennithala, Election Commission, Fake, Voters, Technology, Business, Finance, UDF to trap fraudsters in 140 constituencies

Post a Comment