Follow KVARTHA on Google news Follow Us!
ad

ആന്ധ്രയില്‍ വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടര്‍ അടക്കം 2 പേര്‍ അറസ്റ്റില്‍

Two held in Vijayawada for black marketing of fake Remdesivir injections #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വിജയവാഡ: (www.kvartha.com 29.04.2021) ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടര്‍ അടക്കം 2 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ ഭാനു പ്രതാപ്, വീരബാബു എന്നിവരിന്‍നിന്ന് വ്യാജ മരുന്നുകള്‍ കണ്ടെടുക്കുകയും ചെയ്തു. മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂടി ഡോക്ടറാണ് ഭാനു പ്രതാപ്. ഇയാള്‍ 52,000 രൂപക്ക് ഹൈദരാബാദില്‍നിന്നാണ് നാലു വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ എത്തിച്ചതെന്ന് വിജയവാഡ പൊലീസ് കമീഷണര്‍ പറഞ്ഞു.

News, National, India, Andhra Pradesh, Fake, Drugs, COVID-19, Trending, Hospital, Police, Doctor, Sales, Two held in Vijayawada for black marketing of fake Remdesivir injections


കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഏറെ ആവശ്യകതയുള്ള മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡിസിവിര്‍. റെംഡിസിവിര്‍ ഇന്‍ജെക്ഷന്‍ വില്‍പന കരിഞ്ചന്തയില്‍ സജീമാണ്. റെംഡിസിവിറിന്റെ കയറ്റുമതിയും അനധികൃത ഇടപാടുകളും കേന്ദ്ര സര്‍കാര്‍ നിരോധിച്ചിരുന്നു.

Keywords: News, National, India, Andhra Pradesh, Fake, Drugs, COVID-19, Trending, Hospital, Police, Doctor, Sales, Two held in Vijayawada for black marketing of fake Remdesivir injections

Post a Comment