Follow KVARTHA on Google news Follow Us!
ad

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, 7പേര്‍ അറസ്റ്റില്‍, തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളില്‍ 144

TMC worker killed in West Bengal's Keshpur, 7 arrested #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

കൊല്‍ക്കത്ത: (www.kvartha.com 01.04.2021) രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. പശ്ചിമ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ്‌പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടാംഘട്ട വോടെടുപ്പ് പുരോഗമിക്കുന്ന അസമിലും ബംഗാളിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ 255 പോളിങ് ബൂതുകളിലായി 22 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തംലുകിലും നന്ദിഗ്രാമിലും വള്ളങ്ങള്‍ അടുക്കുന്ന കടവുകള്‍ അടച്ചു. ഇരുചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. 

News, National, India, Kolkata, West Bengal, Killed, Politics, Political Party, Assembly-Election-2021, Assembly Election, Election, Trending, Arrested, TMC worker killed in West Bengal's Keshpur, 7 arrested


ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുവേന്ദു അധികാരിയും തമ്മിലുള്ള നന്ദിഗ്രാമിലെ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. നന്ദിഗ്രാമിലെ സുരക്ഷാ പരിശോധനയും വര്‍ധിപ്പിച്ചു. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഹെലികോപ്റ്ററില്‍ വ്യോമ നിരീക്ഷണം നടത്തും. അതേസമയം വോടര്‍മാര്‍ അല്ലാത്തവര്‍ക്ക് നന്ദിഗ്രാമില്‍ പ്രവേശിക്കാനാവില്ല.

Keywords: News, National, India, Kolkata, West Bengal, Killed, Politics, Political Party, Assembly-Election-2021, Assembly Election, Election, Trending, Arrested, TMC worker killed in West Bengal's Keshpur, 7 arrested

Post a Comment