Follow KVARTHA on Google news Follow Us!
ad

പാലാ നഗരസഭയിലെ കൈയ്യാങ്കളി നിര്‍ഭാഗ്യകരമായിപ്പോയെന്ന് സിപിഎം ജില്ലാ നേതൃത്വം

The CPM district leadership said that the scuffle in Pala municipality was unfortunate, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com 01.04.2021) പാലാ നഗരസഭയിൽ ബുധനാഴ്ചയുണ്ടായ കൈയ്യാങ്കളി നിര്‍ഭാഗ്യകരമായിപ്പോയെന്ന് സിപിഎം ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രടറി എ വി റസ്സല്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എ വി റസ്സല്‍ കൂട്ടിച്ചേര്‍ത്തു.

പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ ബുധനാഴ്ചയായിരുന്നു തമ്മിലടി ഉണ്ടായത്. സിപിഎമിന്റെയും കേരളാകോൺഗ്രസിന്റെയും നേതാക്കന്മാർ തമ്മിലടിക്കുകയായിരുന്നു. സ്റ്റാൻഡിങ് കമിറ്റി കൂടുന്നതിലെ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.

News, Assembly Election, Assembly-Election-2021, Election, Kerala, State, Kottayam, Politics, Political party, Top-Headlines, Jose K Mani, Kerala Congress, CPM,

വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർടികളും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്റ്റാൻഡിങ് കമിറ്റി ചേർന്നതിലെ നിയമ പ്രശ്നം സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

Keywords: News, Assembly Election, Assembly-Election-2021, Election, Kerala, State, Kottayam, Politics, Political party, Top-Headlines, Jose K Mani, Kerala Congress, CPM, The CPM district leadership said that the scuffle in Pala municipality was unfortunate.
< !- START disable copy paste -->


Post a Comment