Follow KVARTHA on Google news Follow Us!
ad

എടിഎമുകളിൽ സാനിറ്റൈസര്‍ വെക്കേണ്ട താമസം അടിച്ചുകൊണ്ടുപോവുന്നു: പരാതിയുമായി ബാങ്ക് ഉദ്യോഗസ്ഥർ

Sanitiser theft at ATMs,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കക്കോടി: (www.kvartha.com 29.04.2021) സംസ്ഥാനത്തെ എടിഎമുകളില്‍ സാനിറ്റൈസര്‍ മോഷണം പോവുന്നത് പതിവാകുന്നു. കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമില്‍ നിന്ന് ഒറ്റ ദിവസം മോഷണം പോയത് അര ലിറ്ററിന്റെ രണ്ട് സാനിറ്റൈസറാണ്. മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കക്കോടി എസ്ബിഐ എടിഎമില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ ഒരാള്‍ വന്ന് പണമെടുത്ത് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകി. തിരക്കുള്ള സമയമായിട്ട് കൂടി അര ലിറ്റര്‍ സാനിറ്റൈസറിന്‍റെ ബോടിലുമെടുത്ത് ഒന്നുമറിയാത്ത പോലെ നടന്നുപോയി. രണ്ടാമത്തെയാള്‍ വന്ന് എടിഎമില്‍ നിന്ന് പണം എടുക്കുന്നത് പോലെ അഭിനയിച്ചു. അവിടെയുണ്ടായിരുന്ന ഒരു കുപ്പി സാനിറ്റൈസര്‍ ഇയാളും കൊണ്ടുപോയി. ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നത്.

News, ATM, Kerala, Theft, Kozhikode, Bank, State, Corona,

ധാരാളം ആളുകള്‍ക്ക് ഉപയോഗിക്കേണ്ടതിനാല്‍ മിക്കവാറും അരലിറ്ററിന്‍റെ സാനിറ്റൈസറാണ് എടിഎമുകളില്‍ വെക്കുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ സാനിറ്റൈസര്‍ വെക്കേണ്ട താമസം അടിച്ചുകൊണ്ടുപോകും. സാനിറ്റൈസര്‍ വെക്കുന്ന സമയത്ത് തന്നെ എടുത്തുകൊണ്ടുപോകുന്ന സ്ഥലങ്ങളും ഉണ്ടെന്ന് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നു.

എടിഎമില്‍ സാനിറ്റൈസര്‍ ഇല്ലാതാവുന്നതോടെ കോവിഡ് പടര്‍ന്ന് പിടിക്കുന്ന കോഴിക്കോടക്കമുള്ള ബാങ്കുകളിലേക്ക് ഇടപാടുകാര്‍ എത്തി ജീവനക്കാരെ വഴക്ക് പറയാന്‍ തുടങ്ങും. അങ്ങനെയാണ് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതും സാനിറ്റൈസര്‍ മോഷണം കൈയ്യോടെ പിടികൂടിയതും.

Keywords: News, ATM, Kerala, Theft, Kozhikode, Bank, State, Corona, COVID-19, Sanitiser theft at ATMs.
< !- START disable copy paste -->


Post a Comment