Follow KVARTHA on Google news Follow Us!
ad

കടൽകടന്നെത്തിയത് വംശനാശ ഭീഷണി നേരിടുന്ന ആമ: തിരിച്ചയച്ച്‌ പ്രദേശവാസികൾ

Rare tortoise sent back to sea, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരവൂർ: (www.kvartha.com 29.04.2021) അപകടം സംഭവിച്ചു കരയിലെത്തിയത് വംശനാശ ഭീഷണി നേരിടുന്ന ഭീമൻ ആമ. കടൽകടന്നെത്തിയ വിരുന്നുക്കാരനെ അഗ്നിരക്ഷാ സേനയും പ്രദേശവാസികളും ചേർന്ന് കടലിലേക്ക് തിരിച്ചയച്ചു. വംശനാശ ഭീഷണി നേരിടുന്ന ഗ്രീൻ ടർടിൽ ഇനത്തിൽപ്പെട്ട കടലാമയെ ആണ് ബുധനാഴ്ച രാവിലെ 7.30 ന് പൊഴിക്കര കടൽ തീരത്തിനു സമീപത്തെ തെങ്ങിൻതോപ്പിൽ പ്രഭാത സവാരിക്കെത്തിയവർ കണ്ടത്. ഉടൻ പരവൂർ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഗ്രീൻ ടർടിൽ ആമകളെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

News, Kollam, Sea, Kerala, State, Top-Headlines,

കേരള തീരത്ത് അപൂർവമായി മാത്രമാണ് ഇത്തരം ആമകളെ കാണുന്നത്. പൂർണ വളർച്ചയായാൽ 160 കിലോ വരെ ഇവയ്ക്കു തൂക്കം വരും. ഡിസംബർ മുതൽ മാർച് വരെയാണു ഇവ മുട്ടയിടുന്നത്.

വലയിൽ കുടുങ്ങുകയോ ബോട് ഇടിക്കുകയോ വലിയ മത്സ്യം ഉപദ്രവിക്കുകയോ ചെയ്തതു കൊണ്ടാകും ആമ കരയിലേക്കു വന്നതെനാണ് കരുതുന്നത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ വിജയകുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എം എസ് അനീഷ്, ഇ ഇശാൻ, ടി എസ് അഖിൽ, സിവിൽ ഡിഫൻസ് അംഗം ബിനുലാൽ, കെ എ നിസാമുദ്ദീൻ പ്രദേശവാസികളായ അജയ്, ദീപു, ജോമോൻ, വിമൽ എന്നിവർ ചേർന്നാണ് ആമയെ കടലിലേക്ക് അയച്ചത്.

Keywords: News, Kollam, Sea, Kerala, State, Top-Headlines, Rare tortoise sent back to sea.
< !- START disable copy paste -->


Post a Comment