Follow KVARTHA on Google news Follow Us!
ad

ഇടത് വശത്തുള്ള സുഹൃത്തുക്കളോടും എനിക്ക് സ്‌നേഹമാണ്, ആശയപരമായി മാത്രമാണ് യോജിപ്പില്ലാത്തത്, അതിനര്‍ഥം നമ്മള്‍ അവരെ വെറുക്കണം, ആക്രമിക്കണം എന്നല്ല; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സാക്ഷിയാക്കി മാനന്തവാടിയെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; നേതാവിനെ കാണാനും കേള്‍ക്കാനും എത്തിയത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Rahul Gandhi,Assembly-Election-2021,Trending,Congress,DYFI,Video,Kerala,Politics,News,
വയനാട്: (www.kvartha.com 01.04.2021) ഇടത് വശത്തുള്ള സുഹൃത്തുക്കളോടും എനിക്ക് സ്‌നേഹമാണ്, ആശയ പരമായി മാത്രമാണ് യോജിപ്പില്ലാത്തത്, അതിനര്‍ഥം നമ്മള്‍ അവരെ വെറുക്കണം, ആക്രമിക്കണം എന്നല്ല, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സാക്ഷിയാക്കി മാനന്തവാടിയെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. രാഹുലിനെ കാണാനും കേള്‍ക്കാനും  ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്.Rahul Gandhi's election campaign in Mananthavady witnessed by DYFI activists, Rahul Gandhi,Assembly-Election-2021, Trending, Congress, DYFI, Video, Kerala, Politics, News.
മാനന്തവാടിയില്‍ മുന്‍മന്ത്രിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി കെ ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്ക് ഇടയില്‍ ആയിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടുള്ള രാഹുലിന്റെ ഈ പ്രസംഗം. റോഡ് ഷോ നടക്കുന്ന അവസരത്തില്‍ തന്നെ ഗാന്ധി സ്‌ക്വയറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരിപാടിയും നടക്കുന്നുണ്ടായിരുന്നു. ഇതിന് മുന്‍പില്‍ ആണ് രാഹുലിന്റെ വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് ഓപെണ്‍ കാറിന് മുകളില്‍ ഇരുന്ന് തന്നെ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

' എനിക്ക് ഇടത് വശത്തുള്ള സുഹൃത്തുക്കളോട്, അവരോടും എനിക്ക് സ്‌നേഹമാണ്. ആശയ പരമായി മാത്രമാണ് നിങ്ങളോട് യോജിപ്പില്ലാത്തത്. അതിനര്‍ഥം നമ്മള്‍ അവരെ വെറുക്കണം, ആക്രമിക്കണം എന്നല്ല. ഞാന്‍ അവരുമായി ആശയ സംവാദം നടത്തും. അവര്‍ക്ക് അവരുടെ കാര്യം പറയാനും, നമുക്ക് നമ്മുടെ കാര്യം പറയാനും വേദി വേണം. അതിന് ശേഷം ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ത് വേണമെന്ന് ' ഡിവൈഎഫ്‌ഐ ക്കാരെ നോക്കി രാഹുല്‍ പറഞ്ഞു.

'വയനാട്ടിലെ തെരഞ്ഞെടുപ്പ് വളരെ ലളിതമാണ്. രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്. ഒന്ന് മെഡിക്കല്‍ കോളജ്, രണ്ട് ബഫര്‍ സോണ്‍ വിഷയം. ഇത് രണ്ടും വളരെ വേഗത്തില്‍ പരിഹരിക്കാന്‍ യുഡിഎഫ് അധികാരത്തില്‍ വരുന്നതോടെ സാധിക്കും. അതുകൊണ്ടാണ് വയനാടിന് ഈ തെരഞ്ഞെടുപ്പ് ലളിതമാണെന്ന് ഞാന്‍ പറയുന്നത്.

നിങ്ങളെന്നെ എംപിയായി തെരഞ്ഞെടുത്തത് ചില കാര്യങ്ങള്‍ പരിഹരിക്കാനാണ്. ഇനി നിങ്ങള്‍ എന്റെ കൈകളിലെ കെട്ടുകള്‍ കൂടി അഴിച്ചു വിടണം. അതിന് നിങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം. മെഡിക്കല്‍ കോളജ് പ്രശ്‌നത്തില്‍ ഞാന്‍ മുഖ്യമന്ത്രിക്കെഴുതി, പക്ഷേ പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര മന്ത്രിക്കും ഞാന്‍ കത്ത് എഴുതിയിട്ടുണ്ട്. ഇത് വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി തന്നെ കാണണം.'

'ഇവിടെ രണ്ട് മൂന്ന് പ്രശ്‌നങ്ങളാണ് വയനാട്ടിലെ ഓരോ ആളുകളും പ്രാധാന്യം ഉള്ളതായി കാണുന്നത്. എല്ലാം പരിഹരിക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ 90 ശതമാനവും നമ്മള്‍ പരിഹരിക്കും. ഒരുപാട് പണമുള്ള ആള്‍, പക്ഷേ അത് നിക്ഷേപിക്കാന്‍ തയ്യാറാകുന്നില്ലെന്ന് പറയുന്നത് പോലെയാണ് വയനാട്ടിലെ കാര്യം. ഒരു പാട് സാധ്യതകള്‍ ഇവിടെയുണ്ട്, പക്ഷേ അത് ഉപയോഗിക്കുന്നില്ല, ഉപയോഗപ്പെടുത്തുന്നില്ല.

മെഡിക്കല്‍ കോളജ് പ്രശ്‌നം, ബഫര്‍ സോണ്‍ ആശങ്ക. ഇത് രണ്ടും പരിഹരിക്കും. ലോക ഭൂപടത്തില്‍ വയനാടിനെ അടയാളപ്പെടുത്തും. അതിന് വേണ്ടി നമ്മുടെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥി കള്‍ തന്നെ ജയിക്കണം ' എന്നും രാഹുല്‍ പറഞ്ഞു.

അതേസമയം പ്രസംഗിക്കുന്നതിനിടെ മൈക്ക് സംവിധാനം തകരാറിലായത് രാഹുലിനെയും വിവര്‍ത്തകന്‍ കൂടിയായ കെ സി വേണുഗോപാലിനെയും അസ്വസ്ഥരാക്കി. നേരത്തെ നൂറു കണക്കിന് പ്രവര്‍ത്തകരാണ് രാഹുലിനെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും മാനന്തവാടിയില്‍ എത്തിച്ചേര്‍ന്നത്.

യുഡിഎഫിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ജയം നേടാന്‍ രാഹുലിന്റെ പ്രചാരണമാണ് ഏറ്റവും പ്രധാനം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നാലും എല്‍ഡിഎഫിനൊപ്പമാണ്.

മാനന്തവാടി, കല്‍പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചത്.

Keywords: Rahul Gandhi's election campaign in Mananthavady witnessed by DYFI activists, Rahul Gandhi,Assembly-Election-2021, Trending, Congress, DYFI, Video, Kerala, Politics, News.

Post a Comment