Follow KVARTHA on Google news Follow Us!
ad

'ഞാന്‍ എവിടെനിന്ന് ഇനി സിലിന്‍ഡര്‍ സംഘടിപ്പിക്കും, എന്റെ അമ്മയെ തിരികെ കൊണ്ടുവരാമെന്ന് ഉറപ്പുനല്‍കിയാണ് വീട്ടില്‍നിന്ന് ഇവിടെ എത്തിയത്'; പൊലീസിനോട് ഓക്‌സിജന്‍ കൊണ്ടുപോകരുതെന്ന് രോഗിയുടെ ബന്ധു കരഞ്ഞ് അപേക്ഷിക്കുന്ന ദാരുണ ദൃശ്യങ്ങള്‍ പുറത്ത്

'My mother will die': Agra man begs cops not to take away oxygen cylinder, video goes viral #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആഗ്ര: (www.kvartha.com 29.04.2021) പൊലീസിനോട് ഓക്‌സിജന്‍ കൊണ്ടുപോകരുതെന്ന് രോഗിയുടെ ബന്ധു കരഞ്ഞ് അപേക്ഷിക്കുന്ന ദാരുണ ദൃശ്യങ്ങള്‍ പുറത്ത്. രാജ്യത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ആയിരങ്ങള്‍ മരിച്ചുവീഴുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍നിന്ന് ഇത്തരത്തിലൊരു സംഭവം. ആഗ്രയിലെ സ്വകാര്യ ആശുപത്രിക്ക് പുറത്താണ് സംഭവം. ഇയാള്‍ യാചിക്കുന്നതോടെ പൊലീസ് വഴിമാറി പോകുന്നതും രണ്ടുപേര്‍ ഓക്‌സിജന്‍ സിലിന്‍ഡറുമായി പോകുന്നതും വിഡിയോയിലുണ്ട്. 

'എന്റെ അമ്മ മരിച്ചുപോകും. ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതേ. ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ഞാന്‍ എവിടെനിന്ന് ഇനി സിലിന്‍ഡര്‍ സംഘടിപ്പിക്കും. എന്റെ അമ്മയെ തിരികെ കൊണ്ടുവരാമെന്ന് ഉറപ്പുനല്‍കിയാണ് വീട്ടില്‍നിന്ന് ഇവിടെ എത്തിയത്' -രോഗിയുടെ മകന്‍ പറയുന്നതും വിഡിയോയിലുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ നില്‍ക്കുന്ന പൊലീസുകാരെയും കാണാം.

News, National, India, Uttar Pradesh, Agra, Video, Social Media, Police, COVID-19, Patient, Health, 'My mother will die': Agra man begs cops not to take away oxygen cylinder, video goes viral


കരയുന്ന വ്യക്തിയുടെ മാതാവ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. അവര്‍ക്ക് ആവശ്യമായി വരുന്ന ഓക്‌സിജനാണെന്ന് കൊണ്ടുപോകുന്നതെന്ന് വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.   

എന്നാല്‍, ആശുപത്രിയില്‍നിന്ന് പൊലീസ് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എടുത്തുകൊണ്ടുപോയെന്ന ആരോപണം ആഗ്ര പൊലീസ് നിഷേധിച്ചു. രണ്ടു ദിവസം മുമ്പ് ആഗ്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നു. അപ്പോള്‍ സ്വകാര്യ വ്യക്തികള്‍ കൈമാറിയ സിലിന്‍ഡറുകളാണ് എടുത്തുകൊണ്ടുപോയത്. അത് കാലിയായിരുന്നു. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് സിലിന്‍ഡര്‍ എത്തിച്ചുനല്‍കാന്‍ പൊലീസിനോട് അഭ്യര്‍ഥിക്കുന്നതാണ് വിഡിയോയിലുള്ളതെന്നും പൊലീസ് അറിയിച്ചു. ഇത്തരം വിഡിയോകള്‍ പ്രചരിപ്പിച്ച് ആളുകള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും പൊലീസ് പറയുന്നു.

Keywords: News, National, India, Uttar Pradesh, Agra, Video, Social Media, Police, COVID-19, Patient, Health, 'My mother will die': Agra man begs cops not to take away oxygen cylinder, video goes viral

Post a Comment